ന്യൂഡൽഹി: ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ വീരമൃത്യുവരിച്ച സൈനികരുടെ ജീവത്യാഗം പാഴാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്ക് സംഘർ ഷത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. വീരമൃത്യുവരിച്ച സൈനികർക്ക് ആദരം അർപ്പിച്ച് യോഗത്തിനു മുൻപ് ഒരു മിനിറ്റ് അദ്ദേഹം മൗനം ആചരിക്കുകയും ചെയ്തു.
ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാൽ പ്രകോപിപ്പിച്ചാൽ ഏത് തരത്തിലുള്ള സാഹചര്യമായാലും ഉചിതമായ മറുപടി നൽകാൻ ഇന്ത്യക്ക് കഴിവുണ്ടെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
അയൽ രാജ്യങ്ങളുമായി ഇന്ത്യ എന്നും നല്ല ബന്ധമാണ് പുലർത്തിയത്. എന്നാൽ രാജ്യത്തിന്റെ ഐക്യവും പരമാധികാരവും പരമപ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച രാത്രി കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിലാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിൽ 20 സൈനികർക്കാണ് ജീവൻ നഷ്ടമായത്. ചൈനയുടെ കമാന്റിംഗ് ഓഫീസർ ഉൾപ്പെടെ 43 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.
ഗൽവാൻ നദിക്കപ്പുറം ഗൽവാർ താഴ്വരയിലെ പട്രോൾ പോയിന്റ് 14-നടുത്തായിരുന്നു ഏറ്റുമുട്ടൽ. ഇരുപക്ഷത്തെയും സൈനീകർ തമ്മിൽ വെടിവെപ്പുണ്ടായിട്ടില്ല. എന്നാൽ, കല്ലും വടി കളും കൊണ്ട് നടത്തിയ ആക്രമണത്തി ലാണ് ഇരുപക്ഷത്തും ആൾനാശമുണ്ടായത്.
ചൊവ്വാഴ്ച രാത്രിയോടെ സംഘർഷമേഖലയിൽനിന്ന് ഇരുസേനയും പിന്മാറിയതായി പ്രതിരോധമന്ത്രാലയം ഡൽഹിയിൽ അറിയിച്ചു. അതിർത്തി കൈവശമാ ക്കാൻ ചൈനയുടെ സൈനികർ ശ്രമിച്ചതിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മരണം.