കളമശേരി: പോലീസ് ഉദ്യോഗസ്ഥന് റാപ്പിഡ് ടെസ്റ്റിൽ കോവിഡ് കോവിഡ് സ്ഥിരീകരിച്ചതോടെ കളമശേരി പോലീസ് സ്റ്റേഷനിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തി. പെരുമ്പാവൂർ സ്വദേശിയായ പോലീസുകാരൻ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് സ്വമേധയാ റാപ്പിഡ് ടെസ്റ്റിന് വിധേയനാകുകയായിരുന്നു.
ഈ ഫലമാണ് പോസിറ്റീവായത്. പക്ഷേ മറ്റ് പരിശോധനകൾ കൂടി നടത്തിയ ശേഷമേ രോഗം ഉറപ്പിക്കാനാകൂയെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇദേഹം കോവിഡ് കെയർ സെന്ററിൽ ഡ്യൂട്ടി ചെയ്തിരുന്നു.
പോലീസുകാരന് കോവിഡ് കണ്ടെത്തിയതോടെ കളമശേരി പോലീസ് സ്റ്റേഷനിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തി.
ഇന്നലെ മുതൽ സർക്കിൾ ഇൻസ്പെക്ടർ കളമശേരി പോലീസ് സ്റ്റേഷനിൽ കയറുന്നത് ഒഴിവാക്കിയിരിക്കുകയാണ്. സംശയം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഇവിടെയെത്തിയ അസി. കമ്മീഷണടക്കമുള്ള ഉദ്യോഗസ്ഥരും സ്റ്റേഷനിലേക്ക് കയറിയില്ല.
പോലീസുകാരൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡ്യൂട്ടി ചെയ്തതും സന്ദർശിച്ചതുമായ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്തിടപഴകിയവരേയും ക്വാറന്റൈനിൽ ആക്കാനുള്ള നടപടികളും ആരംഭിച്ചു.