തിരുവനന്തപുരം: നടന് ശ്രീനിവാസനെതിരെ വനിതാ കമ്മീഷന് കേസെടുത്തു. ആംഗന്‍വാടി ടീച്ചര്‍മാര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് ശ്രീനിവാസനെതിരെ നടപടി.
ഒരു വിദ്യാഭ്യാസവും ജോലിയുമില്ലാത്തവരെയാണ് ആംഗന്‍വാടി ടീച്ചര്‍മാരായി നിയമിച്ചിരിക്കുന്നതെന്നായിരുന്നു ഒരു ചാനല്‍ പരിപാടിക്കിടെ ശ്രീനിവാസന് പറഞ്ഞത്.
തുടര്‍ന്ന് ആംഗന്‍വാടി ടീച്ചര്‍മാരുടെ സംഘന വനിതാ കമ്മീഷന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ കേസെടുത്തത്.