കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിയുടെ സെക്സ് റാക്കറ്റ് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നതായി കേസിലെ പരാതിക്കാരുടെ ആരോപണം. ജോളിക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആദ്യ ഘട്ടത്തില്‍ അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നെങ്കിലും പിന്നീട് ചിലബാഹ്യ ഇടപെടൽമൂലം അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഉടൻ കോടതിയിൽ സമർപ്പിക്കുന്ന ഹർജിയിൽ ഈ വിഷയവും ഉൾപ്പെടുത്തിയതായാണ് സൂചന. സെക്സ് റാക്കറ്റിലൂടെ ജോളി അനർഹമായ പലതും നേടിയതായും കൊലപാതകവിവരം മൂടിവയ്ക്കാൻ ഉപയോഗപ്പെടുത്തിയതായും തെളിവുകൾ സഹിതം ബന്ധുക്കൾ ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇക്കാര്യങ്ങൾകൂടി ഹർജിയിൽ ഉൾപ്പെടുത്തണമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച നിയമോപദേശം. ജോളിയുമായി “പലവിധ’ബന്ധമുള്ളവരെ തിരിച്ചറിഞ്ഞെങ്കിലും പോലീസ് പിന്നീട് ഈ അന്വേഷണം അവസാനിപ്പിച്ചു. കൊലപാതക പരമ്പരയുമായി ബന്ധമില്ലാത്ത കാര്യമായതിനാലാണ് സെക്സ് റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാത്തതെന്നാണ് പോലീസിന്റെ ഭാഷ്യം.
അതേസമയം വൻ ഇടപാടിലൂടെ കേസ് ഒതുക്കി തീര്‍ത്തെ ആരോപണമാണിപ്പോള്‍ ഉയരുന്നത്. ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കൂടത്തായിയിലെ പ്രധാനിയടക്കമുള്ളവരെ പോലീസ് ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യാന്‍ വടകരയില്‍ വിളിച്ചുവരുത്തിയിരുന്നു. ജോളിയുടെ മൊഴിയെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ വിളിച്ചുവരുത്തിയത്.
ഒരു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷംആവശ്യമെങ്കില് വീണ്ടും വിളിപ്പിക്കാമെന്ന നിബന്ധനയോടെ വിട്ടു. ഇയാളും ജോളിയുമായി അടുത്ത ബന്ധമായിരുന്നുള്ളതെന്ന് അന്വേഷണസംഘത്തിന് തെളിവുകളും ലഭിച്ചിരുന്നു. ഇദ്ദേഹത്തെ കൂടാതെ സമൂഹത്തിലെ പല പ്രമുഖര്‍ക്കും ജോളിയുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു.
പ്രമുഖരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതിനെതിരേ ശക്തമായ ഇടപെടല്‍ പോലീസിനുമേലുണ്ടായതായി ബന്ധുക്കൾ ആരോപിക്കുന്നു. കൂടത്തായിയിലെ പ്രധാനിയെ മുൻ റൂറൽ എസ്പി ചോദ്യം ചെയ്തതിന്റെ തെളിവുകൾ പരാതിക്കാർ സംഘടിപ്പിച്ചിട്ടുണ്ട്. ഒരു ഡിവൈഎസ്പിയാണ് ഇദ്ദേഹത്തെ കൂടത്തായിയിൽനിന്ന് അനുനയത്തിൽ കൂട്ടിക്കൊണ്ടുപോയതത്രേ.
പിന്നീട് ഉന്നത പോലീസുദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിര്‍ത്തിവച്ചുവെന്നാണ് ആരോപണം. അതേസമയം ജോളിയുമായി അടുത്ത ബന്ധമുള്ള എൻഐടി പരിസരത്തേതടക്കം ചിലരെക്കുറിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
ഈ വിവരങ്ങള്‍ പ്രകാരം പലരേയും പോലീസ് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇതേകുറിച്ച് യാതൊരു പരാമര്‍ശവുമില്ല. അതേസമയം കൂടത്തായി കേസില്‍ ജോളിയുടെ സ്വഭാവത്തെക്കുറിച്ച് വ്യക്തമാക്കാന്‍ ഇക്കാര്യം കൂടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കി.
ഇക്കാര്യം ഒഴിവാക്കിയത് അട്ടിമറിയുടെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തല്‍. എന്‍ഐടി കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതില്‍ ജോളിക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടിരുന്നു.
രഹസ്യാന്വേഷണ വിഭാഗവും ഇതേക്കുറിച്ച് ആദ്യഘട്ടത്തില്‍ അന്വേഷിച്ചെങ്കിലും സമ്മര്‍ദത്തെ തുടര്‍ന്ന് തുടരന്വേഷണം നിലച്ചതായാണ് ആരോപണം.