നാദാപുരം: തൂണേരി വെള്ളൂരില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയ മൂന്ന് യുവാക്കള്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. കല്ലാച്ചി സ്വദേശി മുള്ളന്‍കാട്ടില്‍ മുഹമ്മദ് ഷബീല്‍ ( 21 ) ,കോടഞ്ചേരി സ്വദേശികളായ അരവലത്ത് മുഹമ്മദ് സിയാദ്, സജീഫല് അക്കരോല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി ഏഴു മണി മുതല്‍ വെള്ളൂര്‍ നെല്ലിമുക്ക് പരിസരത്ത് കറങ്ങുകയായിരുന്നു യുവാക്കളെന്ന് നാട്ടുകാർ പറഞ്ഞു .
രാത്രി ഒന്‍പത് മണിയോടെ അപരിചിതരായ യുവാക്കളെ നാട്ടുകാര്‍ ചോദ്യം ചെയ്തു.
നാട്ടുകാരോട് തെറ്റായ മേല്‍വിലാസം പറയുകയും പരസ്പ വിരുദ്ധമായി സംസാരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എപ്പിഡമിക്ക് ആക്ട് പ്രകാരമാണ് കേസ് .
വെള്ളൂര്‍ പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസമായി ബ്ലാക്ക്മാന് എന്ന പേരില്‍ വീടിന്റെ വാതിലിനും ജനലിനും മുട്ടി വിളിച്ച് ജനങ്ങളെ പേടിപ്പെടുത്തുന്ന സാമൂഹ്യ വിരുദ്ധരുടെ ശല്യം നിലവിലുണ്ട്. ഇതിനിടയാണ് യുവാക്കളെ സംശയാസ്പദമായി കണ്ടത്. ു