തൃ​ശൂ​രി​ലെ അ​ങ്ങാ​ടി​ക​ൾ അ​ട​ച്ചി​ട്ട് ശു​ചീ​ക​ര​ണം; അ​ട​ച്ചി​ട​ലി​നെ​തി​രേ വ്യാ​പാ​രി​ക​ൾ


തൃ​ശൂ​ർ: ജ​യ്ഹി​ന്ദ് മാ​ർ​ക്ക​റ്റ്, അ​രി​യ​ങ്ങാ​ടി, നാ​യ​ര​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ക​ൾ അ​ട​ച്ചി​ട്ട് ശു​ചീ​ക​ര​ണം. കോ​ർ​പ​റേ​ഷ​ൻ ശു​ചീ​ക​ര​ണ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രും വ്യാ​പാ​രി​ക​ളും ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

മാ​ലി​ന്യ​ങ്ങ​ളെ​ല്ലാം നീ​ക്കം ചെ​യ്ത് കു​മ്മാ​യ​പ്പൊ​ടി​യും ബ്ലീ​ച്ചിം​ഗ് പൗ​ഡ​റും വി​ത​റി​യാ​ണു ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. ക​ട​ക​ന്പോ​ള​ങ്ങ​ളെ​ല്ലാം അ​ട​ച്ചി​ട്ട​തി​നാ​ൽ ഈ ​അ​ങ്ങാ​ടി​ക​ളും റോ​ഡു​ക​ളു​മെ​ല്ലാം വി​ജ​ന​മാ​യി.

എ​ല്ലാ ശ​നി​യാ​ഴ്ച​യും ഈ ​അ​ങ്ങാ​ടി​യി​ൽ ക​ട​ക​ള​ട​ച്ചി​ട്ട് ശു​ചീ​ക​ര​ണം ന​ട​ത്തു​മെ​ന്ന കോ​ർ​പ​റേ​ഷ​ൻ നി​ല​പാ​ടി​ൽ വ്യാ​പാ​രി​ക​ൾ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​തി​നു മു​ന്പു പൂ​ർ​ത്തി​യേ​ക്കേ​ണ്ട ശു​ചീ​ക​ര​ണം ക​ട​ക​ള​ട​ചി​ച്ചു ന​ട​ത്തു​ന്ന​തി​ന് ഒ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ലെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. തൃ​ശൂ​രി​ലെ വ്യാ​പാ​ര മേ​ഖ​ല​യെ നി​ർ​ജീ​വ​മാ​ക്കാ​നു​ള്ള ഗൂ​ഡാ​ലോ​ച​ന ഇ​തി​നു പി​റ​കി​ലു​ണ്ടെ​ന്നു സം​ശ​യി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

ശ​നി​യാ​ഴ്ച​ക​ളി​ൽ പ​തി​വി​ൽ കൂ​ടു​ത​ൽ വ്യാ​പാ​രം ന​ട​ക്കു​ന്ന ദി​വ​സ​മാ​ണ്. കോ​വി​ഡ്, ലോ​ക് ഡൗ​ണ്‍ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന​തു കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​ക്ക് ഇ​ട​യാ​ക്കു​മെ​ന്നും വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Related posts

Leave a Comment