കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് സജീഷിനെതിരേ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
കഴിഞ്ഞദിവസം ആരോഗ്യമന്ത്രിക്കെതിരേ വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളിക്കെതിരെ സജീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ മാർച്ച് നടത്തിയത്.
ലിനിയുടെ മരണശേഷം തങ്ങളെ വിളിക്കുക പോലും ചെയ്യാത്ത ആളാണ് മുല്ലപ്പള്ളിയെന്നാണ് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. നിപ പ്രതിരോധ സമയത്ത് മുല്ലപ്പള്ളി ഗസ്റ്റ് റോളില്‍ പോലും ഇല്ലായിരുന്നുവെന്നും സജീഷ് പറഞ്ഞു.
നിപ രാജകുമാരി, കോവിഡ് റാണി പദവികൾ നേടാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്നാണ് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം വിമർശിച്ചത്. നിപ കാലത്ത് ഗസ്റ്റ് ആർട്ടിസ്റ്റിനെപ്പോലയൊണ് മന്ത്രി കോഴിക്കോട്ട് വന്നുപോയതെന്നും മുല്ലപ്പള്ളി പറഞ്ഞു.