വീണ്ടും വെബ് സീരിസുമായി ഗൗതം മേനോൻ. സിനിമോട്ടോഗ്രാഫർ പി.സി. ശ്രീറാം ആണ് ഗൗതം മേനോൻ പുതിയ വെബ് സീരിസ് ഒരുക്കുന്ന കാര്യം അറിയിച്ചത്. പി.സി. ശ്രീറാം ആണ് വെബ് സീരീസിന് വേണ്ടി കാമറ കൈകാര്യം ചെയ്യുന്നത്.
തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പി.സി. ശ്രീറാം നീണ്ട ഇടവേളക്ക് ശേഷം താൻ ഗൗതം മേനോനൊപ്പം കൂടുന്ന കാര്യം അറിയിച്ചത്. ആമസോൺ പ്രൈമിനു വേണ്ടിയാണ് ഗൗതം മേനോൻ വെബ് സീരീസ് ഒരുക്കുന്നത്.
ലോക്ക്ഡൗൺ പൂർത്തിയായതിനു ശേഷമുള്ള തന്റെ അടുത്ത പ്രൊജക്റ്റ് ഗൗതം മേനോനൊപ്പമുള്ള വെബ് സീരിസ് ആണെന്നാണ് ശ്രീറാം അറിയിച്ചത്. അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതത്തെ പശ്ചാത്തലമാക്കി ഗൗതം മേനോൻ ക്വീൻ എന്ന വെബ് സീരിസ് മുന്‍പ് സംവിധാനം ചെയ്തിരുന്നു.