കറാച്ചി: കൊറോണ വൈറസ് രോഗവ്യാപനത്തെത്തുടർന്നുള്ള ലോക്ക് ഡൗണിൽ ഭാര്യ സാനിയ മിർസയെയും മകനെയും കാണാൻ സാധിക്കാത്ത പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന് ഒടുവിൽ ആശ്വാസ വാർത്ത.
ഓഗസ്റ്റിൽ ഇംഗ്ലണ്ടുമായുള്ള ക്രിക്കറ്റ് പരന്പരയ്ക്കു മുന്‍പായി സാനിയയെയും മകൻ ഇഷാനെയും കാണാൻ മാലിക്കിന് പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) അനുമതി നൽകി.
ഇംഗ്ലണ്ടുമായുള്ള ട്വന്റി-20 പരന്പരയ്ക്കു മുന്‍പായി സാനിയയെയും മകനെയും കാണാൻ അനുവാദം നൽകണമെന്ന് മാലിക്ക് പിസിബിയോട് ആവശ്യപ്പെട്ടിരുന്നു. മാലിക്ക് കുടുംബത്തിനൊപ്പം സമയം ചെലവിട്ട ശേഷം ടീമിനൊപ്പം ചെരുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ഇന്നലെ അറിയിച്ചു.
ജൂണ്‍ 28നാണ് 29 അംഗ പാക് ടീം മാഞ്ചസ്റ്ററിലേക്ക് പുറപ്പെടുക. അവിടെ എത്തിയ ശേഷം പതിനാല് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം പരിശീലനം തുടങ്ങും.
ഇഷാന് അവന്റെ പിതാവിനെ കാണാനാവാത്തതാണ് ലോക്ക് ഡൗണ്‍ കാലത്തെ ഏറ്റവും വലിയ സങ്കടമെന്ന് സാനിയ മിർസ നേരത്തെ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.