ആമിര്‍ ഖാന് നായകനായ ദംഗല്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് ഫാത്തിമ സന ഷെയ്ഖ്.
തന്റെ പെണ്മക്കളെ സമൂഹത്തിന്റെ എതിര്‍പ്പ് മറികടന്ന് ഗുസ്തിക്കാരാക്കുന്ന മഹാവീര്‍ സിംഗ് ഫോഗട്ടിന്റെ ജീവിതമായിരുന്നു ആ സിനിമയില്‍ കാണിച്ചത്.
മഹാവീര്‍ സിംഗ് ഫോഗട്ടായി ആമീര്‍ ഖാനെത്തിയപ്പോള്‍ ഗീത ഫോ ഗട്ട് ബബിതകുമാരി ഫോ ഗട്ട് എന്നിവരുടെ കഥാപാത്രങ്ങളെ യഥാക്രമം ഫാത്തിമയും സാന്യയും അവതരിപ്പിച്ചു.
ഷാരൂഖ് ഖാനൊപ്പം പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് ഫാത്തിമയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമയില്‍ ഫാത്തിമയുടെ ആരാധ്യ പുരുഷനാണ് അദ്ദേഹം.
ഒരു അഭിമുഖത്തില്‍ ഷാരൂഖ് ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് ഫാത്തിമ നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
മുംബൈ തെരുവില്‍ ഷാരൂഖ് വസ്ത്രമുരിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ താന്‍ ആ ഗ്രഹിക്കുന്നുവെന്നാണ് ഫാത്തിമ പറഞ്ഞത്.
ഇതു കൂടാതെ ഈഫല്‍ ടവറിന്റെ മുകളില്‍ ഒരാള്‍ തന്റെ ഭാര്യയെ ‘പ്രപ്പോസ്’ ചെയ്യുന്ന രംഗം ഉണ്ടെങ്കില്‍ അതില്‍ ഷാരൂഖിനെയും തന്നെയുമാണ് മനസ്സില്‍ സങ്കല്‍പ്പിക്കുകയെന്നും ഫാത്തിമ കൂട്ടിച്ചേര്‍ത്തു.