ന്യൂഡൽഹി: രാജ്യത്തെ ജനജീവിതം ദുസഹമാക്കും വിധം ഇന്നും ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 33 പൈസയും ഡീസൽ ലിറ്ററിന് 55 പൈസയുമാണ് വർധിപ്പിച്ചത്.
തുടർച്ചയായ 16-ാം ദിവസമാണ് പെട്രോളിയം കന്പനികൾ ഇന്ധന വില വർധിപ്പിക്കുന്നത്. 16 ദിവസത്തിനിടെ പെട്രോളിന് 8.33 രൂപയും, ഡീസലിന് 8.98 രൂപയുമാണ് വർധിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 81.28 രൂപയും, ഡീസലിന് 76.12 രൂപയുമാണ് വില.