വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു കയറി യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​റ​സ്റ്റി​ൽ; നാലുപേർ ഒളവിൽ


കാ​ട്ടാ​ക്ക​ട: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.

മാ​റ​ന​ല്ലൂ​ർ നീ​റ​മ​ൺ​കു​ഴി കീ​ഴ്പ്പ​ട്ടു​വി​ള ചാ​ന​ൽ​ക്ക​ര വീ​ട്ടി​ൽ സ​ന്തോ​ഷി​നെ (40-ലാ​ലു) ആ​ക്ര​മി​ച്ച കേ​സി​ൽ ത​ടി​മി​ല്ല് ജീ​വ​ന​ക്കാ​ര​ൻ വ​ലി​യ​വി​ള നി​ര​പ്പു​കോ​ണം സ​ന്തോ​ഷ് ഭ​വ​നി​ൽ അ​രു​ൺ​കു​മാ​റി​നെ​യാ​ണ് (27-സ​ന്തോ​ഷ്) മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് അ​ഞ്ചം​ഗ അ​ക്ര​മി​സം​ഘം സ​ന്തോ​ഷി​നെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മു​ന്നി​ലി​ട്ട് വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന്തോ​ഷ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​ക്ര​മി സം​ഘ​ത്തി​ലെ നാ​ലു​പേ​ർ ഒ​ളി​വി​ലാ​ണ്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട​തെ​ന്നും കി​ളി​കോ​ട്ടു​കോ​ണം വ​ലി​യ​വി​ള, നീ​റ​മ​ൺ​കു​ഴി, ഊ​രൂ​ട്ട​മ്പ​ലം, മ​ഞ്ഞ​റ​മൂ​ല, കീ​ഴ്പാ​ട്ടു​വി​ള തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട​വ​രാ​ണ് ര​ണ്ട് വ​ർ​ഷം മു​മ്പ് ഊ​രൂ​ട്ട​മ്പ​ലം സ്വ​ദേ​ശി​യാ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​റെ വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment