മുവാറ്റുപുഴ: കോവിഡ് അതിജീവന കാലഘട്ടത്തിലും സ്നേഹത്തിന്റെ പലഹാരങ്ങൾ വിളമ്പുകയാണ് അഷ്റഫ്. വിശക്കുന്നവർക്ക് പണം ഇല്ലെങ്കിലും സൗജന്യ ഭക്ഷണം നൽകും അഷ്റഫ്.
കോവിഡ് കാലഘട്ടത്തിൽ തനിച്ച് കച്ചവടവും വരുമാനവും കുറവാണെങ്കിലും വിശക്കുന്ന വയറുമായി വരുന്നവരെ നിരാശരാക്കാൻ ഇളങ്ങവം സ്വദേശിയായ അഷ്റഫിന് മനസനുവദിക്കുന്നില്ല.
മുവാറ്റുപുഴ കോതമംഗലം റോഡിൽ പുതുപ്പാടിക്ക് സമീപം വാരപ്പെട്ടി കവലയോട് ചേർന്നാണ് അഷ്റഫ് ഉന്തുവണ്ടിയിൽ തന്റെ ജീവിതം തള്ളിനീക്കാനായി അഞ്ചുരൂപ പലഹാരങ്ങളുമായി കച്ചവടം ചെയ്യുന്നത്.
എന്നാൽ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവരോ കൈയിൽ പണമില്ലാത്തതോ ആയ നിരവധി ആളുകൾക്ക് അന്നം നൽകുകയാണ് അഷറഫ്. അഷറഫിനെ സഹായിക്കാൻ ഭാര്യ ഹലീമയും കൂടെയുണ്ടാകും.
പഴംപൊരി, ബ്രഡ്റോസ്റ്റ് , പരിപ്പുവട, മസാല ബോണ്ട തുടങ്ങി എട്ടോളം പലഹാരങ്ങളുമായി രാവിലെ തന്നെ അഷറഫ് എത്തും, പണമില്ലാത്തവർക്കാശ്വാമായി.
മൂന്ന് കൊല്ലത്തോളമായി അഷ്റഫ് സ്നേഹത്തോടെ പണമില്ലാത്തവർക്ക് ഭക്ഷണം നൽകുന്നുണ്ട്.