കൊച്ചി: തുടര്‍ച്ചയായ പതിനേഴാം ദിവസവും ഇന്ധനവില കൂടി. പെട്രോളിന് 20 പൈസയുടെയും ഡീസലിന് 52 പൈസയുടെയും വര്‍ധനവാണ് ഇന്നലെയുണ്ടായത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 80.09 രൂപയും ഡീസലിന് 75.33 രൂപയുമായി. പതിനേഴു ദിവസത്തിനുള്ളില്‍ പെട്രോള്‍ 8.56 രൂപയും ഡീസലിന് 9.45 രൂപയുമാണ് വര്‍ധിച്ചത്.
ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില അടിക്കടി വര്‍ധിക്കാന്‍ തുടങ്ങിയത്. പെട്രോള്‍ വില കഴിഞ്ഞ 19 മാസത്തെ ഉയര്‍ന്ന നിലയിലാണ്. പെട്രോള്‍ വില കഴിഞ്ഞ 19 മാസത്തെ ഉയര്‍ന്ന നിലയിലാണ്. ഡീസല്‍ വില സര്‍വകാല റിക്കാര്ഡിലും.
സ്വര്‍ണവില കുറഞ്ഞു
കൊച്ചി: റിക്കാര്‍ഡുകള്‍ തിരുത്തി കുതിച്ചുയരുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും കുറവാണ് ഇന്നുണ്ടായിട്ടുള്ളത്.
ഇതോടെ സ്വര്‍ണം ഗ്രാമിന് 4440 രൂപയും പവന് 35520 രൂപയുമായി.
കഴിഞ്ഞ മൂന്നുദിവസം തുടര്‍ച്ചയായി സ്വര്‍ണ വിലയില്‍ വര്‍ധനവ് വന്നതിനു ശേഷമാണ് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.