തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഒരു നേതാവിനെ ഉയർത്തികാട്ടുന്ന രീതി കോണ്‍ഗ്രസിനില്ലെന്ന് കെ.മുരളീധരൻ എംപി. കെ.കരുണാകരന്റെയും എ.കെ.ആന്റണിയുടെയും കാലത്തും ഈ രീതിയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസിലെ കൂട്ടായ നേതൃത്വം നയിക്കും. ഇപ്പോൾ പ്രാധാന്യം നൽകുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനാണെന്നും മുരളീധരൻ പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.