വിലപേശൽ വേണ്ട! എ​ൽ​ഡി​എ​ഫ് മു​ന്ന​ണി‍​യി​ലേ​ക്ക് ആ​രെ​യും എ​ടു​ക്കാ​ൻ ഉ​ദ്ദേ​ശ്യല്ലെന്ന്‌ കാനം; അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​തു താ​നല്ലെന്ന്‌ ജോ​സ് കെ. ​മാ​ണി

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫി​ലേ​ക്ക് പോ​കു​മെ​ന്ന് പ​റ​ഞ്ഞ് ആ​രും വി​ല​പേ​ശേ​ണ്ട​തി​ല്ലെ​ന്നും എ​ൽ​ഡി​എ​ഫ് മു​ന്ന​ണി‍​യി​ലേ​ക്ക് ആ​രെ​യും എ​ടു​ക്കാ​ൻ ഉ​ദ്ദേ​ശ​മി​ല്ലെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ.

ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കാ​ന​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. സം​സ്ഥാ​ന​ത്ത് ഇ​ട​തു​മു​ന്ന​ണി​ക്ക് ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​കു​മെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഇ​ട​തു​മു​ന്ന​ണി ഇ​പ്പോ​ൾ ശ​ക്ത​മാ​യി നി​ൽ​ക്കു​ക​യാ​ണ്. ആ​രേ​യും മു​ന്ന​ണി​യി​ലേ​ക്ക് എ​ടു​ക്കാ​ൻ ഉ​ദ്ദേ​ശ​മി​ല്ല. മു​ന്ന​ണി​ക്ക് ആ​ക്ഷേ​പ​മാ​കു​ന്ന കൂ​ട്ടു​കെ​ട്ടു​ക​ൾ ഉ​ണ്ടാ​വു​ക​യു​മി​ല്ല.

പ്ര​തി​പ​ക്ഷം ഇ​പ്പോ​ൾ ദു​ർ​ബ​ല​മാ​ണ്. സ​ര്‍​ക്കാ​രി​ന് മു​ന്നി​ല്‍ കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷം നി​ഷ്ഫ​ല​മാ​യി​പ്പോ​യി. വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണി​ത്.

ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ 2016 ലെ ​പ്ര​ക​ട​ന​പ​ട്ടി​ക​യി​ലെ മി​ക്ക വാ​ഗ്ദാ​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കു​ക​യോ തു​ട​ക്കം കു​റി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യു​ള്ള ബ​ന്ധം മു​സ്ലിം ലീ​ഗി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നും കാ​നം പ്ര​തി​ക​രി​ച്ചു.

അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​തു താ​ന​ല്ല: ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: മു​ന്ന​ണി മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​ക​ൾ ആ​ദ്യം ഉ​യ​ർ​ത്തി​യ​തു പി.​ജെ. ജോ​സ​ഫാ​ണെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ലേ​ഖ​നം എ​ഴു​തി​യ​തും പി.​ജെ. ജോ​സ​ഫാ​ണ്. മു​ന്ന​ണി മാ​റ്റ​ത്തി​നു മു​ന്നോ​ടി​യാ​യി ഭ​ര​ണ​ക​ക്ഷി​യെ പ്ര​ശം​സി​ച്ചു പ​റ​ഞ്ഞ​തും ജോ​സ​ഫാ​ണ്.

പ്ര​തി​പ​ക്ഷ നേ​താ​വ് സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചു നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ​ർ​ക്കാ​രി​നെ പ്ര​ശം​സി​ച്ചു പ​റ​യു​ക​യാ​യി​രു​ന്നു പി.​ജെ. ജോ​സ​ഫ് ചെ​യ്ത​ത്. അ​തി​നാ​ൽ മു​ന്ന​ണി മാ​റ്റ​ത്തെ​ക്കു​റി​ച്ചു അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​തു താ​ന​ല്ലെ​ന്നും പി.​ജെ. ജോ​സ​ഫാ​ണെ​ന്നും ജോ​സ് കെ. ​മാ​ണി രാ​ഷ്്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment