കൊച്ചി: റിക്കാര്‍ഡുകള്‍ പഴങ്കഥയാക്കി സ്വര്‍ണ വില മുന്നേറ്റം. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചതോടെ സ്വര്‍ണ വില പുതിയ ഉയരം തേടി. പവന് 35,760 രൂപയും ഗ്രാമിന് 4,470 രൂപയുമെന്ന സര്‍വകാല റിക്കാര്‍ഡ് നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
22ന് ഗ്രാമിന് 4,460 രൂപയും പവന് 35 680 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില. ഇതാണ് ഇന്ന് മറികടന്നത്. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു.
മൂന്നു വ്യാപാര ദിനങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയത്.