ചാലക്കുടി: അഗ്നിരക്ഷാസേനയിൽ സേനാംഗങ്ങളുടെ ഡ്യൂട്ടി 50 ശതമാനമായി കുറച്ചത് ഫയർഫോഴ്സിന്റെ പ്രവർത്തനങ്ങൾക്ക് വിഘാതമായി.
കൊറോണവ്യാപനത്തിന്റെ പേരിൽ ചന്തകളും ആശുപത്രികളും വിവിധ സ്ഥാപനങ്ങളും അണുവിമുക്തമാക്കാൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ഫയർഫോഴ്സ് വിശ്രമമില്ലാതെയാണ് ജോലിചെയ്തുകൊണ്ടിരിക്കുന്നത്.
ഇതിനിടയിൽ അപകടങ്ങളോ, അഗ്നിബാധയോ പ്രകൃതിദുരന്തങ്ങളോ ഉണ്ടായാൽ ഫയർഫോഴ്സ് തന്നെ ഓടിയെത്തണം. സ്റ്റാഫിന്റെ എണ്ണം കുറച്ചതോടെ എല്ലായിടത്തും എത്തുക എന്നത് പ്രയാസമാണ്. മഴക്കാലം, വെള്ളപ്പൊക്കഭീഷണി ഈ സാഹചര്യങ്ങൾ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ ഫയർഫോഴ്സ് കുഴങ്ങുകയാണ്.
ഇതിനിടയിൽ അണുവിമുക്തമാക്കുന്ന ജോലി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തന്നെ നടത്തണമെന്ന സർക്കാർ ഉത്തരവ് ഇറങ്ങിയത് പഞ്ചായത്തുകളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.