സ്വന്തം ലേഖകൻ
തിരുവനന്തപുരം : ദിനംപ്രതി സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതും ജില്ലയിൽ ഉറവിടമറിയാതെ രോഗം സ്ഥിരീകരിക്കപ്പെടുന്നതും തലസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നു.
നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ കോവിഡ് കേസുകൾ പോസറ്റീവാകുന്നതും ഹോം ക്വാറന്റൈനുകൾ വർധിക്കുന്നതും ജില്ലാ ഭരണകൂടത്തേയും വിഷമത്തിലാക്കിയിട്ടുണ്ട്. പോലീസും ആരോഗ്യവകുപ്പും കർശന പരിശോധ തുടരുന്പോഴും തലസ്ഥാനത്തെ വീഥികളിലും പ്രധാന വ്യാപാര സ്ഥാപനങ്ങളിലും ഇന്നലെ വൻ തിരക്ക് അനുഭവപ്പെട്ടു.
കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്പോഴും ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ മുന്നിലെത്തുന്ന ആൾക്കൂട്ട സമരങ്ങൾക്ക് ഇന്നലെയും കുറവുണ്ടായില്ല. ആരോഗ്യ പ്രോടോകോൾ പാടെ ലംഘിച്ചു തലങ്ങും വിലങ്ങുമെത്തുന്ന സമരങ്ങളെയും ജാഥകളെയും നോക്കി കണ്ണടയ്ക്കാനല്ലാതെ പോലീസിനും ഒന്നും കഴിയുന്നില്ല.
ജില്ലയിലെ പ്രധാന വ്യാപാര സ്ഥലങ്ങളായ ചാല, പാളയം മാർക്കറ്റുകൾ ഇന്നലെ തുറന്നു പ്രവർത്തിച്ചു. നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങളോടെയാണു പ്രവർത്തനം.
എന്നാൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നഗരം സന്പൂർണമായി അടച്ചിടുമോയെന്ന ഭയത്താൽ സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള ജനങ്ങളുടെ തിരക്കും പ്രകടമായിരുന്നു.
രാവിലെ തന്നെ പോലീസും കോർപറേഷൻ അധികൃതരും വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി. സാനിറൈസർ പോലും വയ്ക്കാത്ത കടകൾ ഉണ്ട ായിരുന്നൂവെന്നാണു പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ പറയുന്നത്.
ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സ്ഥാപനങ്ങൾ അടപ്പിക്കുകയും ലൈസൻസ് റദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയുമെന്നു ബന്ധപ്പെട്ടവർക്കു നിർദേശം നൽകിയിട്ടുണ്ട്. നേരത്തേ ലോക്ഡൗണ് നിയന്ത്രണങ്ങളിൽ അയവു വരുത്തിയ സാഹചര്യത്തിൽ തുറന്നു പ്രവർത്തിച്ച തട്ടുകടൾ ഇപ്പോൾ രാത്രി വൈകിയും പ്രവർത്തിക്കുന്നൂവെന്ന പരാതി ഉയർന്നിട്ടുണ്ട ്.
ഇതു രോഗവ്യാപനത്തിന് ഇടയാക്കുമെന്ന സാഹചര്യമുള്ളതിനാൽ നടപടിയെടുക്കാൻ പോലീസിനു സർക്കാർ കർശന നിർദേശം നൽകി. രാത്രി പോലീസ് പെട്രോളിംഗ് ശക്തമാക്കും.
ഹോട്ടലുകളിൽ നിന്നും ആഹാരം വാങ്ങി വാഹനത്തിനുള്ളിൽ വച്ചു കഴിക്കുന്ന പ്രവണതയും കണ്ട ു തുടങ്ങിയതിനാൽ ഇന്നു മുതൽ അത്തരം കാര്യങ്ങളിലുള്ള പരിശോധനയും കർശനമാക്കും. അനാവശ്യമായി റോഡിൽ പാർക്കു ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടിയുണ്ടാകും.
രാഷ്ട്രീയ പാർട്ടികളുടെയും മറ്റും സമരങ്ങൾ കൂടിവരുന്നതിനാൽ ഇതു നിയന്ത്രിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിപിഐ വരുന്ന ദിവസങ്ങളിൽ നടത്താനിരുന്ന സമരങ്ങൾ മാറ്റിവച്ചതായി പാർട്ടി ജില്ലാ നേതൃത്വം അറിയിച്ചു.
മന്ത്രി വി.എസ്.സുനിൽകുമാർ ക്വാറന്റൈനിലായ സാഹചര്യം കൂടി കണക്കിലെടുത്തു മന്ത്രിമാരുടെ ഒൗദ്യോഗിക വസതികളിലടക്കം ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ എണ്ണം കുറച്ചതും സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തിയതും കോവിഡ് വ്യാപനം ഭയന്നു തന്നെയാണ്. വീടുകളിലെത്തി സാധനങ്ങൾ വിൽക്കുന്നവരോട് ഒരറിയിപ്പുണ്ടാകുന്നതു വിൽപ്പന നടത്തരുതെന്ന് അധികൃതർ അറിയിച്ചു.ഓട്ടോയിലും ടാക്സിയിലും കയറുന്നവരുടെ വിവരം രേഖപ്പെടുത്താൻ നിർദേശിച്ചെങ്കിലും അതു ഫലപ്രദമായില്ല.
വണ്ടിയിൽ കയറുന്നവർ പേരും ഫോണ് നന്പരും എഴുതാൻ വിസമതിക്കുന്നൂവെന്നാണു ഓട്ടോ,ടാക്സി ഡ്രൈവർമാർ പറയുന്നത്. പേരു വിവരം രേഖപ്പെടുത്തണമെന്ന നിർദേശം വന്നതോടെ ആളുകൾ വണ്ട ികളിൽ കയറുന്നില്ലെന്നും ഇതുമൂലം നിത്യവൃത്തിക്കുപോലും പണമില്ലാതെ കഷ്ടപ്പെടുകയാണെന്നുമാണു ഓട്ടോ ഡ്രൈവർമാരുടെ പരാതി.
വരും ദിവസങ്ങളിൽ ഉറവിടമറിയാതെയുള്ള കോവിഡ് രോഗികളുടെ എണ്ണം വർധിച്ചാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണു ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.