പെ​ട്രോ​ൾ, ഡീസൽ നി​കു​തി; കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ നടത്തുന്നത് വ​ന്‍ കൊ​ളളയെന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി


തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ളി​ന് 24.69 രൂ​പ​യും ഡീ​സ​ലി​ന് 26.10 രൂ​പ​യും മാ​ത്രം അ​ടി​സ്ഥാ​ന വി​ല​യു​ള്ള​പ്പോ​ള്‍ അ​വ​യ്ക്ക് യ​ഥാ​ക്ര​മം 51.55 രൂ​പ​യും 46.19 രൂ​പ​യും നി​കു​തി ചു​മ​ത്തി കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ വ​ന്‍​കൊ​ള്ള ന​ട​ത്തു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം ഉ​മ്മ​ന്‍ ചാ​ണ്ടി.

ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന പെ​ട്രോ​ളി​യം ഉ​ല്പ​ന്ന​ങ്ങ​ള്‍​ക്ക് ഇ​ര​ട്ടി നി​കു​തി ചു​മ​ത്തു​ന്ന അ​പൂ​ര്‍​വ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ള്‍ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ള്‍ അ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു പ​ക​രം ക​ണ്ണി​ല്‍​ച്ചോ​ര​യി​ല്ലാ​തെ പി​ഴി​യു​ന്ന​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് ജൂ​ണ്‍ 29ന് ​ദേ​ശീ​യ പ്ര​ക്ഷോ​ഭം ന​ട​ത്തും.

ഈ ​മാ​സം 18 ദി​വ​സം തു​ട​ര്‍​ച്ച​യാ​യി വി​ല കേ​റ്റി ഡീ​സ​ലി​ന് പ​ത്തു​രൂ​പ​യും പെ​ട്രോൡ് എ​ട്ട​ര​രൂ​പ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഒ​രു മാ​സം ഇ​ത്ര​യ​ധി​കം വി​ല കൂ​ട്ടു​ന്ന​ത് ച​രി​ത്ര​ത്തി​ല്‍ ഇ​താ​ദ്യ​മാ​ണ്. പെ​ട്രോ​ള്‍ വി​ല​യ്ക്ക് അ​ടു​ത്ത് ഡീ​സ​ല്‍ വി​ല​യെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും കൈ​വ​രി​ക്കു​ന്നു.

ഡ​ല്‍​ഹി​യി​ല്‍ ഡീ​സ​ലി​ന് പെ​ട്രോ​ള​നേ​ക്കാ​ള്‍ വി​ല​യാ​യി. ച​ര​ക്ക്-​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളെ​ല്ലാം ത​ന്നെ ഡീ​സ​ല്‍ അ​ധി​ഷ്ഠി​ത​മാ​യ​തി​നാ​ല്‍ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​മാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ​യു​ടെ വി​ല ബാ​ര​ലി​ന് 19.9 ഡോ​ള​റാ​യി കു​ത്ത​നേ ഇ​ടി​ഞ്ഞി​രു​ന്നു.

അ​പ്പോ​ള്‍ കേ​ന്ദ്രം റോ​ഡ്‌​സെ​സും എ​ക്‌​സൈ​സ് തീ​രു​വ​യു​മാ​യി പെ​ട്രോ​ളി​ന് 10 രൂ​പ​യും ഡീ​സ​ലി​ന് 13 രൂ​പ​യും ഒ​റ്റ​യ​ടി​ക്കു വ​ര്‍​ധി​പ്പി​ച്ചു. അ​തോ​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണ​യി​ലെ വി​ല​യി​ടി​വി​ന്റെ പ്ര​യോ​ജ​നം ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചി​ല്ല.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ​യു​ടെ വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ദൈ​നം​ദി​ന വി​ല നി​ര്‍​ണ​യ​മി​ല്ല. അ​സം​സ്‌​കൃ​ത എ​ണ്ണ​യു​ടെ വി​ല മെ​ല്ലെ കൂ​ടു​മ്പോ​ള്‍ ദൈ​നം​ദി​ന വി​ല​നി​ര്‍​ണ​യ​ത്തി​ന്റ പേ​രു പ​റ​ഞ്ഞ് പെ​ട്രോ​ള്‍/ ഡീ​സ​ല്‍ വി​ല വ​ന്‍​തോ​തി​ല്‍ കൂ​ട്ടു​ക​യാ​ണു ചെ​യ്യു​ന്ന​തെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി ചൂ​ണ്ടി​ക്കാ​ട്ടി.

യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്‍റെ എ​ക്‌​സൈ​സ് നി​കു​തി വെ​റും 9.48 രൂ​പ​യാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ 32.98 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് അ​ന്ന് 3.65 രൂ​പ​യാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ 31.83 രൂ​പ​യാ​യി.

എ​ക്‌​സൈ​സ് നി​കു​തി​യി​ല്‍ പെ​ട്രോ​ളി​ന് മൂ​ന്ന​ര മ​ട​ങ്ങും ഡീ​സ​ലി​ന് 9 മ​ട​ങ്ങും വ​ര്‍​ധ​ന. ഇ​താ​ണ് പ​ക​ല്‍​ക്കൊ​ള്ള.- ഉ​മ്മ​ൻ ചാ​ണ്ടി പ​ത്രക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment