നെടുമ്പാശേരി: ഗൾഫിൽനിന്നു നാട്ടിലേക്ക് മടങ്ങിയ യുവതി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച് കസ്റ്റംസിന്റെ പിടിയിലായി. ബഹറിനിൽനിന്നു ഗൾഫ് എയറിന്റെ ചാർട്ടേർഡ് വിമാനത്തിൽ ഇന്ന് രാവിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുവതിയാണ് പിടിയിലായത്.
ഇവർ തൃശൂർ സ്വദേശിയാണ്. 10 ലക്ഷം രൂപയോളം വില വരുന്ന 240 ഗ്രാം സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. വസ്ത്രത്തിനകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
ലോക്ക് ഡൗണിനെത്തുടർന്ന് വിദേശത്ത് കുടുങ്ങിക്കിടന്ന മലയാളികൾ മടങ്ങിവരാൻ തുടങ്ങിയശേഷം ആദ്യമായാണ് അനധികൃതമായി കടത്താൻ ശ്രമിക്കുന്ന സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം പിടികൂടുന്നത്.