വാഷിംഗ്ടൺ: ഇന്ത്യക്കെതിരായ ചൈനയുടെ ഭീഷണി നേരിടാൻ അമേരിക്കൻ സൈന്യം വരുന്നു. യൂറോപ്പിലെ സൈനിക സാന്നിധ്യം കുറയ്ക്കുകയും ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ അതിർത്തിയിൽ വിന്യസിക്കുകയും ചെയ്യുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ബ്രസൽസ് ഫോറത്തിലെ ഒരു ചോദ്യത്തിന് മറുപടിയായാണ് പോംപിയോ ഇക്കാര്യം പറഞ്ഞത്.
ജര്‍മനിയിലെ അമേരിക്കന്‍ സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് അടുത്തിടെ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ പ്രകോപിപ്പിച്ചിരുന്നു.
അതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ജർമനിയിൽ നിന്ന് സൈനികരെ കുറയ്ക്കുന്നത് തന്ത്രപരമായ തീരുമാനമാണെന്നും സൈനികരെ ഇന്ത്യൻ അതിർത്തിയിൽ വിന്യസിക്കുമെന്ന സൂചനയും പോംപിയോ നൽകിയത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ(പിഎൽഎ) നടപടികളെയും അദ്ദേഹം വിമർശിച്ചു. ഇന്ത്യ, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് ഭീഷണിയാണ്. ദക്ഷിണ ചൈനാ കടലിലെ ചൈനീസ് ആധിപത്യവും വെല്ലുവിളിയാണെന്നും പോംപിയോ പറഞ്ഞു.
ചൈനയുടെ വെല്ലുവിളികളെ നേരിടാൻ യുഎസ് സൈന്യം ഉചിതമായി നിലകൊള്ളുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കാൻ പോകുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേർത്തു.