28കാരിയായ കെല്ലി ഫെയര്‍ഹസ്റ്റ് ശാസ്ത്രലോകത്തിന് അദ്ഭുതമാകുന്നു. രണ്ടു കുട്ടികളുടെ മാതാവായ ഈ എസെക്സുകാരി അവകാശപ്പെടുന്നത് തന്റെ ശരീരത്തിലുള്ള രണ്ട് ഗര്‍ഭപാത്രങ്ങളിലും കുഞ്ഞുങ്ങള്‍ വളരുന്നുണ്ടെന്നാണ്.
ഗര്‍ഭിണിയായി 12ാം ആഴ്ച നടത്തിയ സ്കാനിംഗിലാണ് ഇരട്ടഗര്ഭപാത്രങ്ങളില് ഭ്രൂണങ്ങള്‍ വളരുന്നതായി ശ്രദ്ധയില്‍പെട്ടത്.
അത്യപൂര്‍വ്വ പ്രതിഭാസമാണ് ഇതെന്നാണ് വൈദ്യശാസ്ത്രലോകം പറയുന്നത്. ഇരട്ട ഗര്‍ഭപാത്രങ്ങളുമായി സ്ത്രീകള്‍ ജനിക്കാറുണ്ട്. 3000 സ്ത്രീകളില്‍ ഒരാള്‍ക്ക് ഈ സാധ്യതയുണ്ട്.
എന്നാല്‍, ഇവര്‍ക്ക് ഒരേസമയം രണ്ട് ഗര്‍ഭപാത്രങ്ങളിലും ഭ്രൂണവളര്‍ച്ച ഉണ്ടാകുന്നത് വളരെ വിരളമാണ്.
ഈ അപൂര്‍വതയാണ് കെല്ലിയില്‍ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് കോടി ആള്‍ക്കാരില്‍ ഒരാളില്‍ വരുന്ന അത്യപൂര്‍വ്വ പ്രതിഭാസം എന്നാണ് ഇതേക്കുറിച്ച് വൈദ്യശാസ്ത്രലോകം പറയുന്നത്.
അതേസമയം രണ്ട് ഗര്‍ഭപാത്രങ്ങളില്‍ ഭ്രൂണവളര്‍ച്ച കാണപ്പെടുമ്പോള്‍ വളര്‍ച്ച കൂടും തോറും കെല്ലിയുടെ ജീവനെ തന്നെ അപകടത്തില്‍ ആക്കുമെന്ന് വൈദ്യശാസ്ത്രലോകം മുന്നറിയിപ്പും നല്കുന്നു.
ടെസ്കോ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയാണ് കെല്ലി. 34കാരനായ ജോഷ്വാ ബൗണ്ടിയാണ് ഇവരുടെ ജീവിതപങ്കാളി. നാലു വയസുകാരിയായ ആഗ്നസ്, മൂന്നു വയസുകാരി മാര്‍ഗോ എന്നിവരാണ് ഇവരുടെ മക്കള്‍.
എന്തായാലും ഇരട്ടഗര്ഭപാത്രങ്ങളിലായി വളരുന്ന കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ തന്നെയാണ് കെല്ലിയുടെ തീരുമാനം.
സിസേറിയന് തന്നെ വേണ്ടി വന്നേക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതും. അത്യപൂര്‍വ്വമായ ഈ പ്രസവത്തിനായി ആകാംക്ഷയോടെ കാത്തിരിക്കയാണ് ദമ്പതികളും ലോകവും.
രണ്ട് ഗര്‍ഭപാത്രമുള്ള സ്ത്രീയുടെ രണ്ടു ഗര്‍ഭപാത്രത്തില്‍ നിന്നും ഒരേ സമയം കുട്ടികള്‍ ജനിക്കുന്നത് അത്യപൂര്‍വ സംഭവമാണ്. ഗര്‍ഭപാത്രത്തിന്റെ നടുവില്‍ ഒരു septum ഉള്ളതുകൊണ്ട് രണ്ട് അറകള്‍ ഉണ്ടാവുന്ന അവസ്ഥയാണ് bicornuate utersu എന്നറിയപ്പെടുന്ന ഈ അവസ്ഥ. ഈ അപൂര്‍വ അവസ്ഥയില്‍ ഗര്‍ഭം അലസിപോകാനുള്ള സാധ്യതയും കൂടുതലാണ്.