കൊച്ചി: ബ്ലാക്ക്മെയ്ലിംഗ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ധർമജൻ ബോൾഗാട്ടിയുടെ മൊഴി രേഖപ്പെടുത്തും. ധർമജനോട് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി. കേസിലെ പ്രതികൾ സ്വർണക്കടത്തിന് താരങ്ങളെ സമീപിച്ചെന്നാണ് സൂചന.
അതേസമയം കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഹാരിസ് ഇന്ന് പിടിയിലായിരുന്നു. ഇയാളെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്ക് മേക്ക് അപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ബന്ധമുണ്ടെന്നാണ് വിവരം.
സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ട്. കേസുമായി ബന്ധപ്പെട്ട് എട്ട് പേരാണ് ഇതുവരെ പിടിയിലായത്. ഈ സംഭവത്തിൽ ഇതുവരെ ലൈംഗികാതിക്രമമോ, മാനഭംഗമോ നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി.
ഷംനയുടെ മാതാവ് നല്കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ഒരു ലക്ഷം രൂപ ചോദിച്ചു, തന്നില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്നു പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി.
കാസര്‍ഗോഡ് സ്വദേശിയായ ടിക് ടോക് താരത്തിനുവേണ്ടി വിവാഹ ആലോചനയുമായി വന്നവര്‍ ഒരാഴ്ചകൊണ്ട് കുടുംബവുമായി അടുത്തെന്ന് ഷംന പറഞ്ഞു.
തുടര്‍ന്ന് വീട്ടിലെത്തിയ നാല്‍വര്‍ സംഘം വീഡിയോ പകര്‍ത്തിയത് സംശയത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണു സംഘം ഒരു ലക്ഷം രൂപ നല്‍കണമെന്ന ഭീഷണി ഉയര്‍ത്തിയതെന്ന് ഷംനയുടെ അമ്മ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.