ലക്നോ: പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷാഫലങ്ങൾ പുറത്തുവന്നപ്പോൾ മാതൃഭാഷയായ ഹിന്ദി പരീക്ഷയിൽ തോറ്റത് എട്ടുലക്ഷം വിദ്യാർഥികൾ. ഉത്തർപ്രദേശിലാണ് സംഭവം.
പത്താംക്ലാസിൽ 5.28 ലക്ഷം വിദ്യാർഥികളും പന്ത്രണ്ടാം ക്ലാസിൽ 2.70 വിദ്യാർഥികളുമാണ് സംസ്ഥാനത്ത് പരാജയപ്പെട്ടത്. 2.39 ലക്ഷം വിദ്യാര്‍ഥികള്‍ ഹിന്ദി പരീക്ഷ എഴുതിയതുമില്ല.
55 ലക്ഷം വിദ്യാർഥികളായിരുന്നു യുപിയിൽ ഇത്തവണ പരീക്ഷയെഴുതിയത്. ഇത്രയും മോശം സാഹചര്യത്തിന് കാരണക്കാർ അധ്യാപകരും വിദ്യാർഥികളും മാതാപിതാക്കളുമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ആരും ഹിന്ദി ഭാഷയെ ഗൗരവത്തിലെടുക്കുന്നില്ലെന്നും അതാണ് ഇത്തരമൊരു പരീക്ഷാ ഫലത്തിന് കാരണമായതെന്നും അവർ ആരോപിച്ചു. കഴിഞ്ഞ വർഷം യുപിയിൽ ഹിന്ദി പരീക്ഷയിൽ പരാജയപ്പെട്ടത് പത്ത് ലക്ഷം വിദ്യാർഥികൾ ആയിരുന്നു.