മലപ്പുറം: കേരളാ കോൺഗ്രസിലെ തര്‍ക്കത്തിൽ യുഡിഎഫ് ആവശ്യപ്പെട്ടാൽ മധ്യസ്ഥതക്ക് തയാറെന്ന് മുസ്ലിം ലീഗ്. ജോസ് കെ.മാണിക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചുവെന്ന് യുഡിഎഫിൽ ആരും പറഞ്ഞിട്ടില്ല.
കേരള കോൺഗ്രസ് വിഷയത്തിൽ മുസ്ലിം ലീഗ് എല്ലാ ചർച്ചയും നടത്തി. യുഡിഎഫ് ചുമതലപെടുത്തിയാൽ ഇനിയും ചർച്ച തുടരും. ജോസ് കെ.മാണിയെ മാറ്റി നിർത്തിയിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.