നെന്മാറ: കഴിഞ്ഞ ശനിയാഴ്ച കോവിഡ് പോസിറ്റീവായ കുവൈറ്റിൽനിന്നെത്തിയ അടിപ്പെരണ്ട സ്വദേശി നിരീക്ഷണ കാലയളവിൽ പുറത്തിറങ്ങിയതായി ആരോഗ്യ പ്രവർത്തകർ.ജൂണ്‍ 14ന് നാട്ടിലെത്തിയ ഇയാൾ ഹോം ക്വാറന്റിനി ലാ യിരുന്നു.
23 ന് ഇയാളുടെ സ്രവം പരിശോധനക്കയച്ചിരുന്നു. ഇതിന്റെ ഫലം 27നാണ് ലഭിച്ചത്.അത് പോസിറ്റീവായിരുന്നു.എന്നാൽ ഇയാൾ ക്വാറന്റീൻ ലംഘിച്ച വിവരം പുറത്തറിഞ്ഞത് ചൊവ്വാഴ്ചയാണ്.തുടർന്ന് റൂട്ട് മാപ്പ് തയ്യാറാക്കി.
ഇതനുസരിച്ച് 25ന് രാവിലെ ചിട്ടി അടയ്ക്കാൻ നെന്മാറ കെ.എസ്.എഫ്.ഇ.ബ്രാഞ്ചിലെത്തിയതായി സ്ഥിരീകരിക്കപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ഇയാളുമായി സന്പർക്കമുണ്ടായ മാനേജറടക്കമുള്ള അഞ്ചു പേർ നിരീക്ഷണത്തിലായി.
ഇവരുടെ സ്രവം ബുധനാഴ്ച പരിശോധനക്കയക്കുമെന്ന് നെന്മാറ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലത നായർ പറഞ്ഞു. കെ.എസ്.എഫ്.ഇ രണ്ടു ദിവസത്തേക്ക് പൂട്ടിയിടാനും നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചയാൾ ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.