ചൈനയില്‍ കണ്ടെത്തിയ പുതിയ വൈറസ് മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയുയര്‍ത്താന്‍ പോന്നത്. കോവിഡ് പൊട്ടിപ്പുറപ്പെട്ട് ഏഴു മാസം പിന്നിട്ടിട്ടും വാക്സിന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അതിലും ഭീകരനായ പുതിയ വൈറസിനെ തുരത്തുന്നതെങ്ങനെയെന്ന ചോദ്യമാണുയരുന്നത്.
പക്ഷിപ്പനിക്ക് കാരണമായ എച്ച്1എന്‍1 വൈറസിന് സമാനമാണ് നിലവില്‍ ഇവയുടെ സ്വഭാവം. ജനിതകഘടനയില്‍ വ്യത്യാസം വന്ന ഈ വൈറസ് ശ്രേണിയെ ജി4 എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്. മുഴുവന്‍ പേര് ജി4 ഇഎ എച്ച്1എന്‍1.
സാധാരണ ഫ്ളൂവില്നിന്നു മനുഷ്യര്‍ നേടിയെടുക്കുന്ന പ്രതിരോധശേഷി ജി4 വൈറസിനെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്ന കണ്ടെത്തലാണ് ശാസ്ത്രലോകം ഏറ്റവും വലിയ വെല്ലുവിളിയായി കാണുന്നത്.
പ്രതിരോധ വാക്സിന് കണ്ടെത്തുന്നതിന് മുമ്പ് വൈറസ് വ്യാപനമുണ്ടായാല്‍ ഒരൊറ്റ മനുഷ്യന് പോലും അവശേഷിക്കാത്ത അവസ്ഥക്ക് ഇത് കാരണമാകും എന്ന് ആരോഗ്യ പ്രവര്‍ത്തകരും ഭയക്കുന്നു. 2009ലാണ് ലോകത്ത് പടര്‍ന്നു പിടിച്ച പന്നിപ്പനിയ്ക്കു കാരണമായ എച്ച്1 എന്‍1 വൈറസിന് രൂപമാറ്റം സംഭവിച്ച വൈറസാണിത്.
അപകടകരമായ ജനിതക ഘടനയുള്ള ഈ വൈറസിന് ജി4 എന്നാണ് പേരിട്ടിരിക്കുന്നത്. മനുഷ്യരുടെ സ്വാഭാവികമായ പ്രതിരോധ ശേഷി കൊണ്ട് ഈ പുതിയ വൈറസിനെ തടയാനാവില്ലെന്നും നിലവിലുള്ള വാക്സിനുകള്‍ ഇതിനെ പ്രതിരോധിക്കുന്നതല്ലെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തേ കണ്ടെത്തിയ മൂന്നു വൈറസ് ശ്രേണികളുമായി ഈ ശ്രേണിക്കു ബന്ധമുണ്ട്.
യൂറോപ്പ് ആന്‍ഡ് ഏഷ്യന്‍ ബേര്‍ഡ്സ് (ഇഎ), എച്ച്1എന്‍1 ഫ്ളൂ സ്ട്രെയിന്‍, പക്ഷികളില്‍നിന്നും പന്നികളില്‍നിന്നും മനുഷ്യരില്‍നിന്നുമുള്ള ജീനുകള്‍ വഹിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഫ്ളൂ എന്നീ മൂന്നു ശ്രേണികളും ചേരുന്ന പുതിയ തരം വൈറസാണ് ഇപ്പോള്‍ കണ്ടെത്തിയതെന്നു യുഎസ് സയന്‍സ് ജേര്‍ണലായ പിഎന്‍എഎസില്‍ (പ്രൊസീഡിങ്സ് ഓഫ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസ്) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പന്നികളിലും പന്നികളുമായി ഇടപെടുന്ന മനുഷ്യരിലും നടത്തിയ പരിശോധന പ്രകാരം ഇതിനകം ഈ വൈറസ് മനുഷ്യരിലേക്ക് കടന്നിട്ടുണ്ട്. വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന് തെളിവില്ലെന്നതാണ് ആകെയുള്ള ആശ്വാസം.
പനി, ചുമ, തുമ്മല്‍ എന്നിങ്ങനെ സാധാരണ ലക്ഷണങ്ങളാണ് ഈ വൈറസ് ബാധിതര്‍ കാണിക്കുക. പന്നികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും ഗവേഷകര്‍ പറയുന്നു.
മനുഷ്യരിലേക്കു പടരാനുള്ള എല്ലാ ‘കഴിവും’ ഈ വൈറസിനുണ്ടെന്നാണു വിലയിരുത്തലെന്നു പഠനത്തിനു പിന്നിലുള്ള ചൈനീസ് സര്‍വകലാശാലകളിലെ ഗവേഷകരെയും ചൈനയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതരെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
2011 മുതല്‍ 2018 വരെ അറവുശാലകളിലെ പന്നികളില്‍നിന്ന് 30,000 നേസല്‍ സ്വാബുകളാണ് ഗവേഷകര്‍ ശേഖരിച്ചത്. ചൈനയിലെ 10 പ്രവിശ്യകളില്‍നിന്നും വെറ്ററിനറി ആശുപത്രിയില്‍നിന്നും ശേഖരിച്ച ഇവയില്‍നിന്ന് 179 സൈ്വന്‍ ഫ്ളൂ വൈറസുകളെ തിരിച്ചറിയാനായി.
ഇവയില്‍ പലതും പുതിയതായിരുന്നുവെന്നും 2016 മുതല്‍ പന്നികളില്‍ കാണപ്പെട്ടുവെന്നുമാണ് പഠനം. ഇന്നേവരെ കണ്ടെത്തിയ ഏറ്റവും മാരകമായ ഇന്‍ഫ്ളുവന്‍സ വൈറസാണ് ജി4 എന്നാണ് തെളിഞ്ഞിരിക്കുന്നത്.
അറവുശാലയിലെ ജീവനക്കാരിലേക്കും വൈറസ് പടര്‍ന്നിട്ടുണ്ട്. 338 സാംപിളുകള്‍ ശേഖരിച്ചതില്‍ 10.4% പേര്‍ക്കും വൈറസ് ബാധയേറ്റിരുന്നു.
പന്നി ഫാമിനു സമീപം താമസിക്കുന്ന ജനങ്ങളില്‍ 4.4% പേര് വൈറസ് വ്യാപനത്തിനു വിധേയരായി. ഇവരില്‍ പലര്‍ക്കും വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികളും ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്.
2016ലും 20109ലും ഒരു 46കാരനും ഒന്‍പതുകാരനും ജി4 വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലും ഇവരില്‍നിന്ന് വൈറസ് മറ്റാരിലേക്കും പോയിട്ടില്ലെന്നു ഗവേഷകര്‍ കണ്ടെത്തി. പണ്ടത്തെ അപേക്ഷിച്ച് കൂടുതല്‍ വൈറസുകള്‍ ഇപ്പോള്‍ പന്നിയുടെ ശരീരത്തില്‍ കാണുന്നുണ്ട്.
2009ല്‍ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആദ്യ വര്‍ഷം തന്നെ ലോകത്താകമാനം ആറുലക്ഷത്തോളം ആളുകള്‍ മരിച്ചുവെന്നാണ് കണക്ക്. പുതിയ വൈറസിന്റെ വ്യാപനം സംഭവിച്ചാല്‍ മരണസംഖ്യ ഇതിന്റെ പലമടങ്ങാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.