തൃശൂർ: പെട്രോൾ, ഡീസൽ വില വർധനയ്ക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വാഹന ബന്ത് ആചരിച്ചു. രാവിലെ 11 ന് പതിനഞ്ചു മിനിറ്റ് വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടാണ് ഇന്ധന വിലവർധനയ്ക്കെതിരേ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചത്.
ചിലയിടങ്ങളിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞ് സമരത്തിൽ നിർബന്ധപൂർവം പങ്കാളികളാക്കി. ചിലർ സമരവുമായി സഹകരിക്കാതെ വാഹനങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്തു.