ഭ​ര​ണസ​മി​തി​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സം; ഗുരുവായൂരിലെ വ​ഴി​പാ​ട് കൗ​ണ്ട​ർ തു​റ​ന്ന​ത് പേ​രി​നു മാ​ത്രം


ഗു​രു​വാ​യൂ​ർ: ​ക്ഷേ​ത്ര​ത്തി​ലെ വ​ഴി​പാ​ട് കൗ​ണ്ട​റു​ക​ൾ തു​റ​ന്നു.എന്നാൽ ഭ​ര​ണ​സ​മി​തി​യി​ൽ ചെ​യ​ർ​മാ​നും അം​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് കൗണ്ട​റു​ക​ൾ തു​റ​ന്ന​ത് പേ​രി​നു മാ​ത്ര​മാ​യി.

കൗ​ണ്ട​റു​ക​ളി​ലൂ​ടെ ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന ക​ള​ഭ​വും സ്വ​ർ​ണ ലോ​ക്ക​റ്റും ന​ൽ​കു​ന്നി​ല്ല. ക​ള​ഭം വാ​ങ്ങാ​നെ​ത്തി​യ ഭ​ക്ത​ർ നി​രാ​ശ​യോ​ടെ മ​ട​ങ്ങി. ഭ​ര​ണ സ​മി​തി തീ​രു​മാ​ന​മി​ല്ലാ​തെ കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തി​ൽ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ട്.​

ചെ​യ​ർ​മാ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നുവെ​ന്ന​ാണ് മ​റ്റ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ​റ​യു​ന്ന​ത്. ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​മോ​ഷ​ൻ ന​ൽ​കു​ന്ന​തി​ലും ചെ​യ​ർ​മാ​നും അം​ഗ​ങ്ങ​ളും ര​ണ്ടു ത​ട്ടി​ലാ​ണ്.

ക്ഷേ​ത്ര​ന​ട ഇ​ന്നു മു​ത​ൽ ഉ​ച്ച​ക്ക് 12.30 വ​രേ​യും രാ​ത്രി എ​ട്ടു​വ​രേ​യും തു​റ​ന്നി​രി​ക്കും. ഭ​ക്ത​ർ​ക്ക് പു​റ​ത്തുനി​ന്ന് ദ​ർ​ശ​നം ന​ട​ത്താ​നാ​കും.

Related posts

Leave a Comment