ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്റെ വീടിനു നേരെ ആക്രമണം അഴിച്ചുവിട്ട് അയല്‍വാസി. കോഴിക്കോട് വടകര പാലോളി പാലത്താണ് സംഭവം. മേമുണ്ട സ്വദേശി ബബീഷ് താമസിച്ച വീടിനു നേരെയായിരുന്നു ആക്രമണം.
ആക്രമണത്തില്‍ വീടിന്റെ വാതിലും ജനല്‍ചില്ലുകളും തകര്‍ന്നു്. അക്രമം നടത്തിയ അയല്‍വാസിക്കെതിരേ പൊലീസ് കേസെടുത്തു. ജില്ലയില്‍ നേരത്തെയും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ മലപ്പുറം ജില്ലയില്‍ പ്രവാസി യുവാവിനെ വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍ കാണിച്ച ക്രൂരത വാര്‍ത്തയായിരുന്നു.
കോവിഡ് പേടിയെ തുടര്‍ന്നാണ് പ്രവാസി യുവാവിനെ വീട്ടില്‍ കയറ്റാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചത്. യുവാവിനു വീടിനു മുന്നില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നു.
പിന്നീട് ആരോഗ്യപ്രവര്‍ത്തകരെത്തി യുവാവിനെ ക്വാറന്റൈന് കേന്ദ്രത്തിലാക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.