കെ.​ സു​രേ​ന്ദ്ര​ന്‍റെ മ​ര​ണം; സമൂഹ മാധ്യമത്തിലൂടെ തെറ്റായ പ്രചരണം നടത്തൽ; ഡി​സി​സി​യു​ടെ പ​രാ​തി​യി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക്കെ​തി​രേ കേ​സെ​ടു​ത്തു


ക​ണ്ണൂ​ർ: കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി മ​ല​യാ​ളി​യാ​യ ദീ​വേ​ഷ് ചേ​നോ​ളി​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യെ​ന്നു​ള്ള ഐ​പി​സി 469, 129 (ഒ) ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

ദീ​വേ​ഷ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ന​ട​ത്തി​യ തെ​റ്റാ​യ പ്ര​ചാ​ര​ണം സു​രേ​ന്ദ്ര​ന് മാ​ന​സി​ക​സം​ഘ​ർ​ഷ​വും പ്ര​യാ​സ​വു​മു​ണ്ടാ​ക്കി​യ​താ​യി മ​ന​സി​ലാ​യെ​ന്നും അ​തി​നാ​ൽ ഐ​ടി വ​കു​പ്പു​ക​ള​നു​സ​രി​ച്ചും ഐ​പി​സി വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ് ച​ന്ദ്ര​യ്ക്ക് സ​തീ​ശ​ൻ പാ​ച്ചേ​നി പ​രാ​തി ന​ല്കി​യി​രു​ന്നു.

പ​രാ​തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ വ്യാ​ജ​പ്ര​ചാ​ര​ണ​ത്താ​ൽ മ​നം​നൊ​ന്ത് ഹൃ​ദ​യം​പൊ​ട്ടി​യാ​ണ് സു​രേ​ന്ദ്ര​ൻ മ​രി​ച്ച​തെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പ്ര​മോ​ദ് ആ​രോ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment