പറവൂർ: ക്ഷേത്രക്കുളത്തിനടുത്ത മരത്തിൽ തൂങ്ങി മരിച്ചയാളുടെ മൃതശരീരം കൈകാര്യം ചെയ്ത പോലീസുകാർ കുളത്തിലിറങ്ങി കൈകഴുകിയതിനെ തുടന്ന് വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചു.
കുളം ശുദ്ധീകരിച്ച ശേഷമാണ് വെള്ളം ഉപയോഗിക്കാൻ തുടങ്ങിയത്. തൂങ്ങിമരിച്ചയാളുടെ കോവിഡ് പരിശോധനാ ഫലം വരാത്തതാണ് നാട്ടുകാരെ ഭയത്തിലാക്കിയത്. ഇയാൾക്ക് കോവിഡ് ഉണ്ടെങ്കിൽ വലിയ അപകടമുണ്ടാകുമെന്ന കാര്യം ഒാർക്കാതെയാണ് പോലീസുകാർ കുളത്തിൽ കൈകഴുകിയത്.
ഒട്ടേറെയാളുകൾ ദിനംപ്രതി കുളിക്കുന്ന കുളമാണിത്. ദേശീയ പാതയ്ക്കരികിലായിട്ടുള്ള കുളം ഈ പ്രദേശത്തെ പ്രധാന ശുദ്ധജല സ്രോതസാണ്. 12 മണിക്കൂറോളം മോട്ടോർ പ്രവർത്തിപ്പിച്ചാണ് വെള്ളംവറ്റിക്കാനായത്.
കോവിഡ് തുടങ്ങിയതിന് ശേഷം ഇത് രണ്ടാം വട്ടമാണ് ക്ഷേത്രകുളം ശുചീകരിയേക്കണ്ടിവന്നത്. നേരത്തെ ഇറ്റലിയിൽ നിന്നു വന്നയാൾ കുളത്തിൽ കുളിച്ചപ്പോഴായിരുന്നു കുളം വറ്റിച്ചത്. കോവിഡ് വന്നതോടെ കൂടുത ൽ നിയന്ത്രണം ഇവിടെ ഉണ്ട്.
ു