മലപ്പുറം: മലപ്പുറത്ത് ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് രോഗം സ്ഥിരീകരിച്ചു. ജമ്മുവിൽ നിന്നെത്തിയ ചീക്കോഡ് കുനിത്തല സ്വദേശിയായ 23കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ജൂണ്‍ 23ന് കൂട്ടുകാര്‍ക്കൊപ്പം എടവണ്ണപ്പാറ ടൗണിലെ മൊബൈല്‍ ഫോണ്‍ കടയില്‍ കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ജൂണ്‍ 18നാണ് ഇയാൾ നാട്ടിലെത്തിയത്. ജൂലൈ ഒന്നിന് രോഗബാധ സ്ഥിരീകരിച്ചു. അരീക്കോട് റോഡിലെ മറ്റൊരു മൊബൈല്‍ കടയിലും യുവാവ് എത്തിയിരുന്നു. ഈ കടകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം ടൗണില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുവാവിന് 24 പേരുമായി പ്രാഥമിക സമ്പർക്കമുണ്ടെന്നാണ് വിവരം. യുവാവിനെതിരെ പോലീസ് കേസെടുത്തും. യുവാവുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിര്‍ദേശം നല്‍കിയിട്ടുണ്ട്.