കാണാതായ നായ തിരികെയെത്തി, തിരഞ്ഞുപോയ വയോധിക തിരികെയെത്തിയില്ല; തെന്മലയിലെ വനത്തിൽ അകപ്പെട്ടിരിക്കാമെന്ന് പോലീസ് ; അന്വേഷണം ഊർജിതമാക്കി

തെ​ന്മ​ല : തെ​ന്മ​ല കു​റ​വ​ന്‍​ത​വ​ള​ത്തി​ല്‍ വ​യോ​ധി​ക​യെ കാ​ണാ​താ​യി​ട്ട് 20 ദി​വ​സം തി​ക​യു​ന്നു. കു​റ​വ​ന്‍​താ​വ​ളം 50 ഏ​ക്ക​റി​ല്‍ ഹാ​രി​സ​ന്‍ മ​ല​യാ​ളം ലി​മി​റ്റ​ഡ് ക്വാ​ര്‍​ട്ടെ​ഴ്സി​ല്‍ അ​മ്മി​ണി (72) ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ 15 മു​ത​ല്‍ കാ​ണാ​താ​യ​ത്.

വീ​ട്ടി​ലെ വ​ള​ര്‍​ത്ത് നാ​യ​യെ കാണാനി​ല്ലെന്നു പ​റ​ഞ്ഞ് അ​ന്വേ​ഷി​ച്ച് ഇ​റ​ങ്ങി​യ​താ​ണ് അ​മ്മി​ണി. എ​ന്നാ​ല്‍ പി​ന്നീ​ട വ​ള​ര്‍​ത്ത് നാ​യ വീ​ട്ടി​ല്‍ എ​ത്തി​യെ​ങ്കി​ലും അ​മ്മി​ണി​യെ ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ബ​ന്ധു​വീ​ടു​ക​ളി​ലും അ​യ​ല്‍​വാ​സി​ക​ളു​ടെ വീ​ടു​ക​ളി​ലും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഫലമുണ്ടായി​ല്ല.

ഇ​തോ​ടെ അ​മ്മി​ണി​യെ കാ​ണാ​നി​ല്ലെന്ന് കാ​ണി​ച്ച് മ​ക്ക​ള്‍ തെ​ന്മ​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. അ​മ്മി​ണി​യു​ടെ തി​രോ​ധാ​ന​ത്തി​ല്‍ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.

വ​നം വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശ​ത്തെ വ​ന​മേ​ഖ​ല​യി​ല്‍ വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​രി​ല്‍ നി​ന്നും അ​മ്മി​ണി​യെ അ​വ​സാ​ന​മാ​യി ക​ണ്ട​വ​രി​ല്‍ നി​ന്നും അ​ട​ക്കം പോ​ലീ​സ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

വ​ന​ത്തി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ക്കു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ സം​ശ​യം തോ​ന്നു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ മ​ണ്ണ് മാ​ന്തി യാ​ത്രം എ​ത്തി​ച്ച് കു​ഴി​ച്ചും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

ചെ​റി​യ ഓ​ര്‍​മ്മ​ക്കു​റ​വു​ള്ള അ​മ്മി​ണി നാ​യ​യെ തി​ര​ക്കി വ​ന​ത്തി​ല്‍ എ​ത്തു​ക​യും വ​ഴി​യ​റി​യാ​തെ ഉ​ള്‍വ​ന​ത്തി​ല്‍ അ​ക​പ്പെ​ടു​ക​യോ ചെ​യ്തി​രി​ക്കാം എ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. തെ​ന്മ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി​ശ്വ​ഭ​ര​ന്‍, എ​സ്ഐ വി ​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment