ചാ​ല​യ്ക്ക​പ്പാ​റ ബി​എ​സ്എ​ൻ​എ​ൽ റോ​ഡി​ന്‍റെ ദു​ർ​ഗ​തി ആ​രു മാ​റ്റും?

കാ​ഞ്ഞി​ര​മ​റ്റം: ചാ​ല​യ്ക്ക​പ്പാ​റ ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ബി​എ​സ്എ​ൻ​എ​ൽ റോ​ഡ് ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും അ​ധി​കൃ​ത​ർ​ക്ക് അ​വ​ഗ​ണ​ന.

പ​ഞ്ചാ​യ​ത്തി​ലെ ഒ​ട്ടു​മി​ക്ക റോ​ഡു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ത്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ട്ടും ഈ ​റോ​ഡ് മാ​ത്രം അ​തീ​വ ശോ​ച്യാ​വ​സ്ഥ​യി​ൽ​ത്ത​ന്നെ. നി​ല​വി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും, പി​ഡ​ബ്ല്യു​ഡി​യു​ടെ ഉ​ട​മ​സ്ഥ​ത​ത​യി​ലാ​യ​തി​നാ​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന് ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്നു​മാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

നാ​ൽ​പ്പ​തി​ലേ​റെ വീ​ട്ടു​കാ​രും തോ​ട്ട​റ പു​ഞ്ച​യി​ലെ വി​രി​പ്പ​ച്ചാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കു​ള്ള ക​ർ​ഷ​ക​രും ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണി​ത്. വ​ള​രെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ടാ​റി​ങ് ന​ട​ത്തി​യ തൊ​ഴി​ച്ചാ​ൽ ഇ​ന്ന് വ​രെ യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ഈ ​റോ​ഡി​ൽ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു.

മാ​റി മാ​റി വ​രു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളും ഈ ​റോ​ഡി​നു വേ​ണ്ടി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. മ​ഴ പെ​യ്താ​ൽ വെ​ള്ളം കു​ത്തി​യൊ​ഴു​കി ത​ക​ർ​ന്ന് മ​ണ്ണ് റോ​ഡി​ന് സ​മാ​ന​മാ​ണ് ഇ​പ്പോ​ൾ ഈ ​റോ​ഡ്‌.

Related posts

Leave a Comment