കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ജാമ്യം ലഭിച്ച പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി ഹാരിസ്, വാടാനപ്പള്ളി സ്വദേശി അബൂബക്കര്‍, കൈപ്പമംഗലം സ്വദേശി ശരത് എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്ക് വെള്ളിയാഴ്ച എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. മലപ്പുറം സ്വദേശിനിയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയതിലടക്കം രണ്ടു കേസുകളിലായാണ് അറസ്റ്റ്.
വെള്ളിയാഴ്ച രാത്രി കൊടുങ്ങല്ലൂരില്‍നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
ഇതിനിടെ വിവാഹാലോചന എന്ന പേരില്‍ ഷംന കാസിമിനോട് ഫോണില്‍ സംസാരിച്ച സ്ത്രീയെ തിരിച്ചറിയാന്‍ പ്രതികളുടെ ബന്ധുക്കളുടെ മൊഴിയെടുത്തു.
വരന്റെ മാതാവ് എന്ന വ്യാജേന ഒരു സ്ത്രീ തന്നോട് സംസാരിച്ചിരുന്നെന്നു നടി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പ്രതികളായ മുഹമ്മദ് ഷരീഫ്, റഫീഖ് എന്നിവരുടെ സഹോദരിമാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.