കാട്ടാക്കട: നെയ്യാർഡാമിൽ സർക്കാർ ഭൂമിയെന്നും ക്ഷേത്രഭൂമിയെന്നും തർക്കം നടക്കുന്ന സ്ഥലത്ത് പണി നടത്താൻ വന്ന റവന്യൂ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുമായി പ്രദേശവാസികൾ തർക്കം. എതിർപ്പുമായി എത്തിയ യുവാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യക്കുശ്രമിച്ചു.
നെയ്യാർ ഡാം കുന്നിൽ മഹാദേവ ക്ഷേത്രവും സമീപ പ്രദേശങ്ങളും സർവേ നടത്തി അളവ് നടത്താൻ എത്തിയ വാട്ടർ അഥോറിറ്റി അധികൃതർ എത്തിയപ്പോഴാണ് യുവാവ് അത്മഹത്യക്കു ശ്രമിച്ചത്.
സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ഭൂമിയിൽ കല്ലറ ഇരിക്കുന്ന ഭാഗവും ചേർത്തു കുറ്റിയടിച്ചതിൽ പ്രതിഷേധിച്ച് പുരയിട ഉടമ എതിർപ്പുമായി രംഗത്ത് വന്നത്.
ഇയാളുടെ എതിർപ്പ് കാര്യമാക്കാതെ അധികൃതർ നടപടിയുമായി മുന്നോട്ടു പോയപ്പോൾ പ്രകോപിതനായി ശരീരത്തിൽ പെട്രോൾ ഒഴിക്കുകയും അളവിൽ നിന്നും പിന്തിരിഞ്ഞില്ല എങ്കിൽ തീ കൊളുത്തുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു.
ഇതോടെ ഇദ്ദേഹത്തിന്റെ സഹോദരി ഉൾപ്പടെ നാട്ടുകാർ ഉദ്യമത്തിൽ നിന്നും പിന്മാറാൻ പറഞ്ഞു കൊണ്ട് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തീ കൊളുത്തുകയായിരുന്നു. ഉടൻ നാട്ടുകാരും പോലീസും സമയോചിതമായി ഇടപെട്ടു തീ കെടുത്തി ഇയാളെ ഉടൻ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ആശുപത്രിയിൽ പ്രത്യേക വിഭാഗത്തിൽ പരിചരണത്തിൽ ഉള്ള യുവാവിന് 40 ശതമാന ത്തോളം പൊള്ളൽ ഏറ്റു. വിലെ ഭൂമി അളന്ന്തിട്ടപ്പെടുത്താൻ എത്തിയ വാട്ടർ അഥോറിറ്റി അധികൃതരോട് അച്ഛന്റെ കല്ലറ ഉള്ള സ്ഥലം ഒഴിവാക്കണമെന്ന ആവശ്യവുമായാണ് യുവാവ് എത്തിയത്.
നെയ്യാർ കുന്നിൽ മഹാദേവ ക്ഷേത്രം ഉൾപ്പെടുന്ന തർക്കഭൂമി ക്യാച്ച്മെന്റ് ഏരിയായിലാണ് വാട്ടർ അഥോറിറ്റിയുടെ ഉടമസ്ഥതയിൽ എന്നു പറയുന്ന പ്രദേശം.
ഒരു കമ്പനിക്ക് 400 കോടിയുടെ ജല വിതരണ പദ്ധതിയുടെ നിർമാണ പ്രവർത്തികൾക്കായി നൽകിയിട്ടുണ്ട്. ക്ഷേത്രം ഉൾപ്പെടുന്ന ഭൂമിയുടെ അവകാശം വാട്ടർ അഥോറിറ്റിയ്ക്ക് ആണെന്ന വാദം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് മാസങ്ങൾക്ക് മുൻപ് ക്ഷേത്രത്തിൽ നാട്ടുകാർ എതിർപ്പുമായി എത്തി പൂജ നടത്തുകയും ചെയ്തിരുന്നു.അന്ന് പ്രദേശത്തു വലിയ സംഘർഷം നടന്നിരുന്നു.
ഇവിടെ ചെങ്കോട്ടുകോണം ആ ശ്രമം വകയായി ഒരു ക്ഷേത്രമുണ്ടായിരുന്നു. ഇത് സർക്കാർ വക ഭൂമിയാണെന്ന് സർക്കാരും അല്ലെന്ന് ക്ഷേത്ര വിശ്വാസികളും പറഞ്ഞിരുന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സംഭവസ്ഥലത്ത് നെയ്യാർ ഡാം പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.