ശിവശങ്കരാ, പണി പാളി!ഐടി സെക്രട്ടറി സ്വപ്നയുടെ ഫ്ലാറ്റിലെ നിത്യ സന്ദർശകൻ; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എം. ശിവശങ്കരൻ തെറിച്ചു

എം​ജെ ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​ൻ വി​വാ​ദ​മാ​യ സ്വ​ർ​ണ്ണ​ക്ക​ട​ത്ത് കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും ഐ​ടി സെ​ക്ര​ട്ട​റി​യു​മാ​യ എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രേ ന​ട​പ​ടി.

അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്നു നീ​ക്കി. പ​ക​രം നീ​ർ മു​ഹ​മ്മ​ദി​നു അധികച്ചു​മ​ത​ല ന​ൽ​കി. അ​തേ​സ​മ​യം. ഐ​ടി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ​താ​യി വി​വ​ര​മി​ല്ല.

ഓ​ഫീ​സി​നെ ത​ന്നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന സ്വ​ർ​ണ​ക​ട​ത്തു കേ​സി​ൽ എം ​ശി​വ​ശ​ങ്ക​റി​ന്‍റെ പ​ങ്ക് സം​ശ​യ നി​ല​യി​ൽ ആ​യ സാ​ഹ​ച​ര്യ​ത്തി​ൽ ശി​വ​ശ​ങ്ക​റി​നോ​ട് വി​ശ​ദീ​ക​ര​ണം മു​ഖ്യ​മ​ന്ത്രി തേ​ടി.

ത​ന്‍റെ ഓ​ഫീ​സി​നെ സ്വ​ർ​ണ ക​ട​ത്തു കേ​സി​ലേ​ക്ക് വ​ലി​ച്ച​ഴി​ക്ക​പ്പെ​ട്ട​തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ടു​ത്ത അ​സ്വ​സ്ഥ​നാ​ണ്. സ്പ്രിം​ഗ​ള​ർ ഉ​ൾ​പ്പ​ടെ പ​ല വി​വാ​ദ​ങ്ങ​ളും ഐ​ടി വ​കു​പ്പി​നെ​തി​രെ ഉ​യ​ർ​ന്ന​പ്പോ​ഴും ഐ​ടി സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​റി​നെ സം​ര​ക്ഷി​ച്ച് നി​ർ​ത്തി​യി​രു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു.

സ്പ്രിം​ഗ്​ള​റി​ലും വി​വാ​ദ​ത്തി​ൽ

സ്പ്രിം​ഗ​്ള​ർ വി​വാ​ദ​ത്തി​ൽ ഐ​ടി സെ​ക്ര​ട്ട​റി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​നം ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സി​പി​ഐ ഉ​ൾ​പ്പ​ടെ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നെ​യെ​ല്ലാം ത​ട​ഞ്ഞു നി​ർ​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടാ​യി​രു​ന്നു.

എ​ന്നാ​ൽ സ്വ​ർ​ണ​ക​ട​ത്തു കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്നാ സു​രേ​ഷു​മാ​യു​ള്ള ശി​വ​ശ​ങ്ക​റി​ന്‍റെ അ​ടു​ത്ത ബ​ന്ധ​വും ഇ​തു​മാ​യി പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളും സ​ർ​ക്കാ​രി​നെ ത​ന്നെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശി​വ​ശ​ങ്ക​റി​നെ ഒ​രു ത​ര​ത്തി​ലും സം​ര​ക്ഷി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് പി​ണ​റാ​യി. സ്വ​ർ​ണ​ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​തെ​ങ്കി​ലും ത​ര​ത്തി​ൽ ശി​വ​ശ​ങ്ക​റി​നെ ത​ന്‍റെ ഓ​ഫീ​സി​ലെ മ​റ്റാ​ർ​ക്കെ​ങ്കി​ലോ ബ​ന്ധ​മു​ണ്ടെ​ങ്കി​ൽ ഒ​രു ത​ര​ത്തി​ലു​മു​ള്ള സം​ര​ക്ഷ​ണം ഉ​ണ്ടാ​കി​ല്ലെ​ന്ന ഉ​റ​പ്പാ​ണ് മു​ഖ്യ​മ​ന്ത്രി പാ​ർ​ട്ടി​ക്കും സി​പി​ഐ ഉ​ൾ​പ്പ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ​ക്കും ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ന​ന്നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​തി​നി​ട​യി​ൽ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ​ത്ത​ന്നെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ൽ സ്വ​ർ​ണം ക​ട​ത്തി​യ​തി​നു പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ത​ന്നെ ഉ​ന്ന​ത​ർ ത​ന്നെ സം​ശ​യ​ത്തി​ൻ​റെ നി​ഴ​ലി​ൽ നി​ൽ​ക്കു​ന്ന​തി​ൽ സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നും ക​ടു​ത്ത അ​തൃ​പ്തി​യാ​ണ്.

അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു വി​ട്ടു വീ​ഴ്ച​യും പാ​ടി​ല്ലെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ത​ന്നെ വേ​ണ​മെ​ന്നും സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട് ഇ​തി​ന​കം ആ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ശി​വ​ശ​ങ്ക​റി​നേ​യോ ഇ​തി​ൽ ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന ആ​രേ​യെ​ങ്കി​ലു​മോ സം​ര​ക്ഷി​ച്ചു നി​ർ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു നി​ല​പാ​ടും മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കാ​നി​ട​യി​ല്ല. കെ​എ​സ്ഐ​ടി​എ​ല്ലി​ന് കീ​ഴി​ൽ സ്പേ​സ് പാ​ർ​ക്കി​ന്‍റെ മാ​ർ​ക്ക​റ്റിം​ഗ് ലെ​യ്സ​ണ്‍ ഓ​ഫീ​സ​ർ ആ​യി​രു​ന്നു സ്വ​പ്ന.

താ​ത്കാ​ലി​ക നി​യ​മ​നം ആ​യി​രു​ന്നു ഇ​വ​രു​ടേ​ത്. ഇ​ന്ന​ലെ ഇ​വ​രെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ സ്വ​പ്ന​യ്ക്ക് ഐ​ടി വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധ​മാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. ഇ​വ​ർ​ക്കു സ​ർ​ക്കാ​ർ മു​ദ്ര​യു​ള്ള ഐ​ഡി കാ​ർ​ഡ് ഉ​ണ്ടാ​യി​രു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്.

ഇ​തി​നു പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം മു​ട​വ​ൻ​മു​ഗ​ളി​ൽ സ്വ​പ്ന താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ലെ നി​ത്യ​സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നു ഐ​ടി വ​കു​പ്പ് സെ​ക്ര​ട്ട​റി​യെ​ന്ന വി​വ​രം​കൂ​ടി പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​നി ഒ​രു ത​ര​ത്തി​ലു​മു​ള്ള സം​ര​ക്ഷ​ണം ഉ​ണ്ടാ​കാ​നി​ട​യി​ല്ല.

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ പ്ര​തി​പ​ക്ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു നേ​രെ ശ​ക്ത​മാ​യി രം​ഗ​ത്ത് എ​ത്തി​യ​തി​നാ​ലും പു​തി​യ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ലും ഇ​നി​യു​ള്ള നി​മി​ഷ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും നി​ർ​ണാ​യ​ക​മാ​ണ്. ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന പ്ര​തി​ച്ഛാ​യ ന​ഷ്ടം അ​ത്ര വ​ലു​താ​ണ്.

ഇ​നി ഇ​തി​ൽ​നി​ന്നു ക​ര​ക​യ​റ​ണ​മെ​ങ്കി​ൽ ഈ ​കേ​സി​ലെ പ്ര​തി​ക​ളെ​ല്ലാം അ​റ​സ്റ്റി​ലാ​കു​ക​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ​നി​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മാ​റി നി​ൽ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള തെ​ളി​വു​ക​ൾ പു​റ​ത്തു​വ​രു​ക​യും വേ​ണം.

Related posts

Leave a Comment