ഇന്‍റലിജൻസ് നിരീക്ഷണം അറിയാതെ സ്വപ്നയും സരിത്തും; ഒരു വര്‍ഷക്കാലത്തിനിടെ കടത്തിയത് 160 കോടിയില്‍പരം രൂപയുടെ സ്വര്‍ണം

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര​ ബാ​ഗേ​ജി​ലൂ​ടെ സ്വ​ർ​ണക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ൽ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്ത സ​രി​ത്, മു​ഖ്യ​ആ​സൂ​ത്രി​ക​യും ഇ​പ്പോ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഐ.​ടി.​വി​ഭാ​ഗം ജീ​വ​ന​ക്കാ​രി​യു​മാ​യ സ്വ​പ്ന സു​രേ​ഷ് നേ​ര​ത്തെ ത​ന്നെ ഇ​ന്‍റ​ലി​ജ​ന്‍റ്സ് ബ്യൂ​റോ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക​സ്റ്റം​സ് സൂ​പ്ര​ണ്ട ് രാ​ധാ​കൃ​ഷ്ണ​നെ അ​റ​സ്റ്റ് ചെ​യ്ത് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് സ​രി​തി​നെ​യും സ്വ​പ്ന​യെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഇ​ന്‍റ​ലി​ജ​ന്‍റ്സ് ബ്യൂ​റോ​യ്ക്ക് ല​ഭി​ച്ച​ത്.

ഏ​റെ നാ​ളാ​യി ഇ​രു​വ​രും ഇ​ന്‍റ​ലി​ജ​ന്‍റ്സ് ബ്യൂ​റോ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഐ.​ബി ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റ് മു​ൻ പിആ​ർഒ ആ​യ സ​രി​തി​നെ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ പി​ടി​കൂ​ടി​യ​ത്.

ന​യ​ത​ന്ത്ര ബാ​ഗേ​ജി​ലൂ​ടെ ക​ട​ത്തി​യ സ്വ​ർണം പി​ടി​കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് സ​രി​ത്തിനെ ക​സ്റ്റം​സും റോ​യും എ​ൻഐ എയും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ സ്വ​പ്ന​യെ​കു​റി​ച്ച് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് സ​രി​ത് ന​ൽ​കി​യ​ത്.

സ്വ​പ്ന​യ്ക്ക് ഉ​ന്ന​ത​ബ​ന്ധ​ങ്ങ​ൾ സ്വ​പ്ന​യു​ടെ ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളും മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധ​വും സ​രി​ത് ചോ​ദ്യം ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി.

സ്വ​പ്ന​യു​മാ​യി ഐ.​ടി സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ര​നു​ള്ള അ​ടു​ത്ത ബ​ന്ധ​വും ഉ​ന്ന​ത​രാ​യ മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ബ​ന്ധ​വും സ​രി​ത് വെ​ളി​പ്പെ​ടു​ത്തി​യ​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഉ​ന്ന​ത​രെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും അ​റ​സ്റ്റും ഉ​ണ്ട ാകാ​നാ​ണ് സാ​ധ്യ​ത.

ഈ ​ഒ​രു വ​ർ​ഷ​ക്കാ​ല​ത്തി​നി​ടെ 10 ത​വ​ണ​യി​ലേ​റെ​യാ​യി 160 കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ സ്വ​ർ​ണം ക​ട​ത്തി​യി​ട്ടു​ണ്ടന്നു ​സ​രി​ത് ചോ​ദ്യം​ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട ്. സ​രി​തും സ്വ​പ്ന​യു​മാ​യി​രു​ന്ന സ്വ​ർ​ണക്ക​ട​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച​തെ​ന്നാ​ണ് ക​സ്റ്റം​സ് അ​ധി​കൃ​ത​രി​ൽനി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം.

Related posts

Leave a Comment