കൽപ്പറ്റ: ഒളിംപിക്സ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ ജീന സ്കറിയ വിവാഹിതയാകുന്നു. ഈ മാസം 11നു ചാലക്കുടിയിലാണ് വിവാഹം.
ചാലക്കുടി മേലൂർ മാളിയേക്കൽ പരേതനായ ജോണ്സണ്-ഷീല ദന്പതികളുടെ മകൻ ജാക്സനാണ് വരൻ.തൃശൂർ കെഎസ്ബി എംഎൻസിയിൽ പർച്ചേസ് എൻജിനിയറാണ്.
മനസമ്മതം കഴിഞ്ഞ ദിവസം പന്തിപ്പൊയിൽ അമലോത്ഭവമാതാ പള്ളിയിൽ നടന്നു. പന്തിപ്പൊയിൽ പാലനിൽക്കുംകാലായിൽ സിബി ജോസഫ്-ലിസി ദന്പതികളുടെ മകളാണ് കെഎസ്ഇബിയിൽ സീനിയർ അസിസ്റ്റന്റായ ജീന. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതീ ടീം ക്യാപ്റ്റനായിരുന്നു.