മട്ടന്നൂർ: വീട്ടിൽ കയറി വ്യാപാരിയെ അക്രമിച്ച് പരിക്കേൽപ്പിച്ചു. മട്ടന്നൂർ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സുപ്പാരി ട്രേഡേഴ്സ് മലഞ്ചരക്ക് വ്യാപാരി വായാന്തോടിലെ എം.പി. അബ്ദുൽ അസീസി(50)നെയാണ് രണ്ടംഗ സംഘം മർദ്ദിച്ചത്.
ഇന്നലെ രാത്രി പത്തിനായിരുന്നു സംഭവം. വായാന്തോട് സ്വദേശികളായ കാസിം, നൗഫൽ എന്നിവർ ചേർന്നാണ് ആക്രമിച്ചതെന്ന് അബ്ദുൽ അസീസ് പറയുന്നു.
ബിസിനസ് ആവശ്യാർഥം അല്പകാലത്തേക്ക് അബ്ദുൾ അസീസ് പണം വായ്പയായി നൽകിയിരുന്നു. ഇത് തിരികെ ചോദിച്ചതിന് പിന്നാലെയാണ് രണ്ടുപേർ വീട്ടിൽ വരികയും സംസാരിക്കാമെന്ന് പറഞ്ഞു വീട്ടിൽ നിന്നും പുറത്ത് ഇറങ്ങിവരവേ ഇരുമ്പ് വടിയും കല്ലും കൊണ്ടു തലയ്ക്കും അടിച്ചു പരിക്കേൽപ്പിച്ചതെന്ന് അസീസ് പറഞ്ഞു.
തലയ്ക്കു സാരമായ പരിക്കേറ്റ നിലയിൽ ഇരിട്ടി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. മട്ടന്നൂർ പോലീസിൽ പരാതി നൽകി.