തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായതായി അറിയില്ലെന്ന് അമേരിക്കയിലുള്ള മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ്.
ഒരു സ്വകാര്യ ചാനലിനോടാണ് ബ്രൈറ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവിന് യുഎഇ രാജകുടുംബവുമായി പരിചയമുണ്ടായിരുന്നു. ഉന്നതരുമായി സ്വപ്ന ബന്ധം സ്ഥാപിച്ചിരുന്നുവെന്നും സഹോദരൻ പറയുന്നു.
തന്നെ കള്ളക്കേസിൽ കുടുക്കുമെന്ന് സ്വപ്ന പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായും സ്വപ്നയെ പേടിച്ചാണ് താൻ നാട്ടിലോട്ടു വരാത്തതെന്നും സഹോദരൻ പറയുന്നു.