ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 24,897 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7,67,296 ആയി.
24 മണിക്കൂറിനിടെ 487 പേര് മരിച്ചു. രാജ്യത്തെ മരണ സംഖ്യ 21,129 ആയി ഉയർന്നു. 2,69,789 പേര് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. 4,76,978 പേര് രോഗമുക്തരായി.
കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 2,23,724 ആയി. 9,448 പേര് സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചു. മുംബൈയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 1,22,350 ആയി. 1,700 പേര് മരിച്ചു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 1,04,864 പേര്‍ക്ക് രോഗം ബാധിച്ചു. 3,213 പേര് സംസ്ഥാനത്ത് മരിച്ചു. 78,199 പേര് രോഗമുക്തരായി.
24 മണിക്കൂറിനിടെ 49,794 പേർക്ക് കോവിഡ് ബാധ: ആശങ്കയായ് അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഒൗദ്യോഗിക കണക്കുകൾ പ്രകാരം 31,45,878 പേർക്കാണ് അമേരിക്കയിൽ കോവിഡ് ബാധിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ 49,794 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്.
രോഗത്തേത്തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 1,34,696 ആയി. 13,79,706 പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗമുക്തി നേടാനായത്. ഇവിടെ കോവിഡ് വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന 10 സംസ്ഥാനങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്.
രോഗബാധിതർ: ന്യൂയോർക്ക്- 4,24,245, കലിഫോർണിയ- 2,91,700, ഫ്ളോറിഡ- 2,23,783, ടെക്സസ്- 2,23,750, ന്യൂജഴ്സി- 1,77,307, ഇല്ലിനോയിസ്- 1,50,554, മസാച്യുസെറ്റ്സ്- 1,10,602, അരിസോണ- 1,08,614 , ജോർജിയ- 1,03,890, പെൻസിൽവാനിയ- 96,864.
മേൽപറഞ്ഞ സംസ്ഥാനങ്ങളിൽ രോഗം ബാധിച്ച് മരിച്ചവർ: ന്യൂയോർക്ക്- 32,304, കലിഫോർണിയ- 6,652, ഫ്ളോറിഡ- 3,890, ടെക്സസ്- 2,872, ന്യൂജഴ്സി- 15,423, ഇല്ലിനോയിസ്- 7,309, മസാച്യുസെറ്റ്സ്- 8,243, അരിസോണ- 1,963, ജോർജിയ- 2,922, പെൻസിൽവാനിയ- 6,870.