വടക്കഞ്ചേരി: ഉപഭോക്തൃ സംസ്ഥാനമായ കേരളം ഒരു ഉത്പാദന സംസ്ഥാനമായി മാറണമെങ്കിൽ യുവതലമുറ കൃഷിയിൽ താത്പര്യം ചെലുത്തിയേ മതിയാകൂവെന്ന് ഷാഫി പറന്പിൽ എംഎൽഎ.
കെഐസ് യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടാഴി തണ്ടലോടിൽ രണ്ടരയേക്കറിലധികം വരുന്ന പാടത്ത് നെൽകൃഷി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയ ഷാഫി പറന്പിൽ എംഎൽഎ. ഞാറുനട്ടാണ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചത്.
കർഷകശ്രീ അവാർഡ് ജേതാവ് കെ.കൃഷ്ണനുണ്ണി വിശിഷ്ടാതിഥിയായ ചടങ്ങിൽ കഐസ് യു ജില്ലാ പ്രസിഡന്റ് കെ.എസ്.ജയ്ഘോഷ് അധ്യക്ഷത വഹിച്ചു.
ഇന്നത്തെ വലിയൊരു ശതമാനം യുവതലമുറയും കൃഷിയിൽനിന്നും മാറിനില്ക്കുന്പോൾ ഇത്തരം പരിപാടികൾ പ്രശംസനീയമാണെന്നും ഇത് മറ്റുള്ളവർക്ക് പ്രചോദനമാകട്ടെയെന്നും കെ.കൃഷ്ണനുണ്ണി ആശംസിച്ചു.
എസ് എസ് എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ തണ്ടലോട് മേഖലയിലെ വിദ്യാർത്ഥികളെ ഷാഫി പറന്പിൽ എംഎൽഎ അനുമോദിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി കെ.ജി.എൽദോ, വണ്ടാഴി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരവിന്ദാക്ഷൻ മാസ്റ്റർ, അയിലൂർ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.എം.ഷാജഹാൻ, വണ്ടാഴി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് തണ്ടലോട്, കോണ്‍ഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് ശശി,
എൻഎസ് യുഐ അഖിലേന്ത്യാ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ അരുണ്‍ ശങ്കർ പ്ലാക്കാട്ട്, കഐസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഗൗജ വിജയകുമാർ, കഐസ് യു ജില്ലാ ജനറൽ സെക്രട്ടറി പി.ടി.അജ്മൽ, വാർഡ് മെംബർ രമ്യാ പ്രമോദ്, ജില്ലാ സെക്രട്ടറിമാരായ അനൂപ്, അജാസ്,
കലാശാല ജില്ലാ കണ്‍വീനർ ശ്യാം ദേവദാസ്, പ്രിയദർശിനി ജില്ലാ കണ്‍വീനർ സ്മിജാ, കഐസ് യു ഭാരവാഹികളായ പ്രിൻസ്, രാഹുൽ, മിഥുൻ, വാസുകി ചന്ദ്രൻ, ആദിത് കിരണ്‍, റോഷിത്ത് തുടങ്ങിയവർ പങ്കെടുത്തു.