ന്യൂഡൽഹി: ആശങ്കാജനകമായി കോവിഡ് രോഗവ്യാപനം നിയന്ത്രാണാതീതമായി വർധിക്കുന്നു. ലോകത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം ഒന്നേകാൽ കോടിയോടടുക്കുന്നു. 12,378,854 പേരാണ് ലോകത്താകമാനമുള്ള കോവിഡ് രോഗികൾ.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 556,601 ആയി ഉയർന്നു. 222,825 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5,404 മരണങ്ങളും ഏതാനും മണിക്കൂറുകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്തു.
അമേരിക്ക തന്നെയാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ. ഇതുവരെ 3,219,999 പേർക്കാണ് യുഎസിൽ കോവിഡ് ബാധിച്ചത്. 135,822 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ബ്രസീൽ രണ്ടാമതുണ്ട്.
ബ്രസീൽ 1,759,103 പേർക്ക് ബ്രസീലിൽ കോവിഡ് ബാധിച്ചു. 69,254 പേർ മരിക്കുകയും ചെയ്തു. ഇന്ത്യയാണ് പട്ടികയിൽ മൂന്നാമത്. ഇന്ത്യയിൽ 794,842 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 21,623 പേർ കോവിഡ് രോഗം ബാധിച്ച് മരിച്ചു.
രാജ്യത്ത് കോവിഡ് രോഗികൾ എട്ട് ലക്ഷത്തിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 26,506 പേര്‍ക്ക് രോഗം ബാധിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി. 24 മണിക്കൂറിനിടെ 475 പേര് മരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 21,604 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 2,30,599 ആയി. 9,667 പേര് സംസ്ഥാനത്ത് മരിച്ചു. 1,27,259 പേര് രോഗമുക്തരായി. 93,673 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. തമിഴ്നാട്ടില്‍ 1,26,581 പേര്‍ക്ക് രോഗം ബാധിച്ചു. 1,765 പേര് മരിച്ചു.
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സ്ഥിതി ആശങ്കാജനകമാണ്. 1,07,051 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. 3,258 പേര്‍ക്ക് രോഗം ബാധിച്ചു ജീവന് നഷ്ടമായി.