ഇഷ്‌‌ട ആയുധം വടിവാൾ, ടീമിൽ ചെറിയ ചെക്കൻമാരും; വെട്ടിമുകൾ ഗുണ്ടാ ആക്രമണത്തിലെ മൂന്ന് പേർ പിടിൽ; ടീമിലെ മറ്റ് അംഗങ്ങൾക്ക് പിന്നാലെ പോലീസ്


ഏ​റ്റു​മാ​നൂ​ർ: രാ​ത്രി​യി​ൽ വെ​ട്ടി​മു​ക​ൾ ജം​ഗ്ഷ​നി​ലെ ഹോ​ട്ട​ലും വീ​ടും അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ഏ​ഴം​ഗ ഗു​ണ്ടാ സം​ഘ​ത്തി​നു വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നുപേ​രെ ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഏ​റ്റു​മാ​നൂ​ർ ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ൽ ജ​സ്റ്റി​ൻ സ​ണ്ണി (26), പ​ള്ളി​വാ​തു​ക്ക​ൾ നി​ജു (23), പ​ടി​ക്ക​കു​ടി​യി​ൽ സൂ​ര​ജ് (21 ) എ​ന്നി​വ​രെ​യാ​ണ് വീ​ടു​ക​ളി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് വെ​ട്ടി​മു​ക​ൾ ക​വ​ല​യി​ലു​ള്ള കോ​ഴി മു​ളേ​ളാ​രം ഷൈ​ൻ ജോ​സ​ഫി​ന്‍റെ ഹോ​ട്ട​ലും അ​തി​നോ​ടു ചേ​ർ​ന്നു​ള്ള വീ​ടും മാ​ണ് പ​ത്തം​ഗ ഗു​ണ്ടാ സം​ഘം അ​ടി​ച്ചു ത​ക​ർ​ത്ത​ത്.

പി​ടി​യി​ലാ​കാ​നു​ള്ള ഏ​ഴു പേ​രി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ക്ര​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും പോ​ലീ​സ് ആ​ദ്യം ത​ന്നെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നാ​ണ് മൂ​ന്നു പേ​രെ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ക്കി​യു​ള്ള​വ​രു​ടെ വീ​ടു​ക​ളും ഇ​വ​ർ പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളും പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച അ​ക്ര​മി സം​ഘ​ത്തി​ൽ​പ്പെ​ട്ട ചി​ല​രു​മാ​യി ഹോ​ട്ട​ലി​ൽ വ​ച്ച് വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി​രു​ന്നു.

ഇ​തി​ന്‍റെ വൈ​രാ​ഗ്യം തീ​ർ​ക്കാ​നാ​ണ് ഗു​ണ്ടാ സം​ഘം സം​ഘ​ടി​ച്ചെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വം ക​ണ്ടു നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യെ​ങ്കി​ലും വ​ടി​വാ​ൾ ഉ​ൾ​പ്പെടെ​യു​ള്ള മാ​ര​ക ആ​യു​ധ​ങ്ങ​ൾ വീ​ശി നാ​ട്ടു​കാ​രെ വി​ര​ട്ടി​യോ​ടി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment