ഒരിക്കൽകൂടി പൂട്ടേണ്ട അവസരം ഉണ്ടാവരുത്; കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​നം തടയൽ; കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലേക്കുള്ള പ്രവേശന്‍റത്തിന് കടുത്ത നി​യ​ന്ത്ര​ണം


കോ​ട്ട​യം: കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യം മാ​ർ​ക്ക​റ്റി​ൽ ഇ​ന്നു മു​ത​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ത​ഹ​സീൽ​ദാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

ഇ​നി ഒ​രി​ക്ക​ൽ കൂ​ടി മാ​ർ​ക്ക​റ്റ് അ​ട​ച്ചി​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


1ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ട​ത് കോ​ടി​മ​ത ഹെ​ൽ​പ്പ് ഡെ​സ്കി​ലൂ​ടെ മാ​ത്രം
.

2അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി എ​ൻ​ട്രി പാ​സ് വാ​ങ്ങി​യ​ശേ​ഷ​മാ​യി​രി​ക്ക​ണം പ്ര​വേ​ശ​നം.

3എ​ൻ​ട്രി പാ​സി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളെ ലോ​ഡ് ഇ​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

4ച​ര​ക്ക് ഇ​റ​ക്കി​യ​ശേ​ഷം വാ​ഹ​ന​ങ്ങ​ൾ കോ​ഴി​ച്ച​ന്ത​യി​ലൂ​ടെ പു​റ​ത്തേ​ക്ക് പോ​ക​ണം.

5ച​ര​ക്ക് വാ​ഹ​ന​ത്തി​ൽ വ​രു​ന്ന ജീ​വ​ന​ക്കാ​ർ പു​റ​ത്തി​റ​ങ്ങ​രു​ത്. അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, വെ​ള്ളം, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ വ്യാ​പാ​രി​ക​ൾ ഒ​രു​ക്കി ന​ല്ക​ണം.

6എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ച്ചാ​ണോ വ​രു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

Related posts

Leave a Comment