കോട്ടയം: കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലാ പോലീസ് ചീഫ് ജി. ജയദേവ് പരാതികൾ ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങി.
ഇമെയിൽ വഴി ലഭിക്കുന്ന പരാതികൾ പരിശോധിച്ചശേഷം അധികൃതർ പരാതിക്കാരെ ഫോണിലുടെ ബന്ധപ്പെട്ടശേഷം അവർക്കു ജില്ലാ പോലീസ് മേധാവിയുമായി ഓണ്‍ലൈനായി മീറ്റിംഗ് നടത്തുന്നതിന് അവസരമുണ്ടാക്കുകയും ചെയ്യും.
ജില്ലാ പോലീസ് ചീഫിനുള്ള പരാതികൾ ([email protected]) എന്ന മെയിലിലേക്ക് അയച്ചു കൊടുക്കാം. ഓണ്‍ലൈൻ മീറ്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിൽ നിന്നും പരാതിക്കാരെ നേരിട്ട് അറിയിക്കും. 0481 2562204, 9497910330