ഗുരുവായൂർ: ക്ഷേത്രത്തിൽ വിവാഹങ്ങൾ പുനരരാംഭിച്ച ഇന്ന് വിവാഹങ്ങളൊന്നും തന്നെ നടന്നില്ല. ഭക്തർ വിവാഹങ്ങൾ ബുക്ക് ചെയ്യാതിരുന്നതിനാലാണ് വിവാഹങ്ങൾ നടക്കാതിരുന്നത്. ഇന്ന് മുഹൂർത്തം കുറവുള്ള ദിവസമാണെന്നാണ് പറയുന്നത്.
നാളെ ഏഴു വിവാഹങ്ങളാണ് ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്. ഞായറാഴ്ചയും ഏതാനും വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്.
ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താൻ അനുമതി ഇല്ലാതിരുന്നപ്പോൾ വിവാഹത്തിനു ചെറുസംഘങ്ങളെത്തി ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ പുറത്തെ ഗേറ്റിനു സമീപത്തുനിന്ന് മാല ചാർത്തി വിവാഹം നടത്തിപോയിരുന്നു.
ഇതിനെ തുടർന്നാണ് ദേവസ്വം വീണ്ടും വിവാഹങ്ങൾ നടത്താൻ അനുമതി നൽകിയത്. ഭക്തർക്കു ക്ഷേത്രത്തിനു പുറത്ത് ദീപസ്തംഭത്തിനുസമീപത്തു നിന്ന് ദർശനം നടത്തുന്നതിന് അനുവാദം ഉണ്ട്.